അവൾ എന്ന രക്തസാക്ഷി
അവൾ എന്ന രക്തസാക്ഷി ഇന്നും പതിവുപോലെ പലരും വന്നു. ഞാനെന്ന മാംസപിണ്ഡത്തെ പരസ്പരം പങ്കുവച്ചു. ചുണ്ടിൽ ചോര പൊടിഞ്ഞു. അടിവയർ ആളിക്കത്തി. അവരുടെ ദാഹങ്ങൾ അടുക്കി ചില്ലറ തുണ്ടുകളാൽ എനിക്ക് വില നൽകി അവർ നടന്നകന്നു. ഇന്ന് വന്നവരിലും ഞാനവനെ തിരഞ്ഞു. മങ്ങിയ മുഖങ്ങൾക്കിടയിൽ ഒന്നും വ്യക്തമാകുന്നില്ല ഒന്നും ഓർമ്മ കിട്ടുന്നില്ല ഏതോ ഓർമ്മകൾ ക്കിടയിൽ ഞാനിന്നും തളയ്ക്കപ്പെട്ടവൾ. ഓർമ്മകളെ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ ഓർമ്മകൾ ക്കിടയിൽ തളയ്ക്കപ്പെട്ട അവളായി സ്വയം എത്രനാൾ ഇങ്ങനെ എന്ന് എനിക്കറിയില്ല. "നീ എവിടെ സുരക്ഷിത ആയിരിക്കും. ഞാൻ പോയി പെട്ടെന്ന് വരാം. അതുവരെ ഇവിടെയുള്ളവർ പറയുന്നതൊക്കെ കേട്ട് നല്ലകുട്ടിയായി ഇരിക്".-അവനിൽ നിന്നും കേട്ട അവസാന വാക്കുകൾ.ആരായാലും അന്വേഷിക്ക് പെടാതെ എന്നെപ്പോലുള്ള ഒരുവൾക്ക് പറ്റിയ സുരക്ഷിത സ്ഥലം ആയി അവനു തോന്നിയത് ഇവിടെ ആവാം. പകൽ വെളിച്ചത്തിൽ അന്യയായ് രാത്രിയെ സ്നേഹിക്കാൻ നിർബന്ധിക്ക പെടുന്ന തങ്ങൾക്ക് പറയാനുള്ളത് പാഴ് വാക്കുകൾ മാത്രം.18 വയസ്സുകാരിയുടെ എടുത്തു ചാട്ടത്തിൽ മാംസപിണ്ഡമായി ജീവിതം തീർക്കേണ്ടി വന്ന ജന്മം. ഏകാന്തതയില...