Posts

Showing posts from April, 2020

തുരുമ്പെടുത്ത ഓർമ്മകൾ

Image
അതെ..അതൊരു പഴയ ഫോട്ടോ ആണ്..കാലപഴക്കം കൊണ്ടാവണം ഫ്രെയിം എല്ലാം തുരുമ്പെടുത്തിരിക്കുന്നു. അവഗണനകൾ താങ്ങാനുള്ള ശക്തിയില്ലാത്തത് കൊണ്ടോ, ഓർമ്മകൾ കുന്നുകൂടി കിടന്നതുകൊണ്ടോ ആവും.. ആ ചിത്രം പഴയത് പോലെ അത്ര വ്യക്തമല്ല.എങ്കിലും കാണുവാനായി തിടുക്കം കൂട്ടി.ഒടുവിൽ കാലം തുരുമ്പിച്ച മനസ്സെന്ന കണ്ണട പതിയെ ഒന്ന് ശെരിയാക്കി സൂക്ഷ്മതയോടെ വീണ്ടും നോക്കി.ഒടുവിൽ മങ്ങിപഴകിയ ആ ഓർമകളെല്ലാം മൺമറഞ്ഞവരിലേക്ക് എത്തിക്കുന്നു.അതെ..ആ വ്യക്തി പണ്ടെന്നോ മനസ്സിൽ നിന്നും മരിച്ചു മറന്ന് പോയതാണ്.

എന്റെ തോന്നലോ

Image
എരിയുന്ന ചൂട് വേനലിലും ഒരിളം കാറ്റായി നീ എന്നെ തഴുകിയിരുന്നു പിടയുമെൻ നെഞ്ചിനെരിച്ചിൽ നീ മാത്രം കണ്ടിരുന്നു  നീ മാത്രം ഹൃദയം കണ്ണീരാൽ രക്തം വാർക്കുമ്പോൾ ഇത്തിരി സ്വാന്തനം ഏകിയത്  ജനൽ പഴുതിലൂടെ വന്ന കാറ്റ്  അത് നീയായിരുന്നോ ഇരുളലയുമോ എന്നുള്ളിൽ  ഞാൻ ഭയപ്പെട്ടു എങ്കിലും പ്രതീക്ഷതൻ  തൂവെളിച്ചം നീ എനിക്കേകി നീ ആരായിരുന്നു എനിക്ക് വെയിലിൽ തണലേകിയ  പടുവൃക്ഷമോ അതോ കൈകൾ കുടയാക്കി  മഴനനയാതെ കാത്ത അപരിചിതനോ  ആരെന്നറിയില്ല നീ എൻറെ  തണൽ നീ എൻറെ തണൽ

നീ എന്ന കാതൽ

Image
അതെ പറയാൻ ഒരു പാടുണ്ട് ... നാളുകൾക്ക് ഒരുപാട് വിരാമം കൊടുത്തുകൊണ്ടുള്ള ആ കാത്തിരിപ്പിൻ്റെ അവസാനം,ഒരു പുതിയ തിരിച്ചുവരവ്. അപ്രതീക്ഷിതമായി സംഭവിച്ചുപോയ പല യാഥാർത്ഥ്യങ്ങൾക്കും മുന്നിൽ സ്തംഭിച്ചുപോയ നിമിഷങ്ങളിലൂടെയാണ് ഞാൻ എന്ന വ്യക്തിയുടെ സഞ്ചാരം... തിരിച്ചറിവുകൾ യാഥാർത്ഥ്യങ്ങളായി മാറിയതുകൊണ്ടാവാം ഇന്നെൻ്റെ ജീവിതം ആ തിരിച്ചറിവുകളിലൂടെയാണ് എന്നെ ഞാനാക്കുന്നത്.  പല തീരുമാനങ്ങളും നല്ലതായിരുന്നു എന്ന് മനസ്സിലാക്കി തരുന്ന ആ തിരിച്ചറിവിലേക്ക് എന്നെ എത്തിക്കുന്നതിനു വേണ്ടിയാവാം ഒരു പക്ഷെ, വിധി നിന്നിലേക്ക് എന്നെ കൊണ്ടെത്തിച്ചത് ... ഞാൻ ഓർക്കുന്നു ! ആ സ്വരമാധുര്യം... ഒരുപക്ഷെ ഓർക്കാൻ വേണ്ടിയാവാം നീ എന്ന കാതൽ എന്നെ പുനർജ്ജനിപ്പിക്കുന്നത്. തീരുമാനങ്ങളെല്ലാം ശരിയാണെന്ന നിശ്ചയ ബോധ്യം എന്നെ നിന്നിലേക്ക്‌ കൂടുതലായി അടുപ്പിക്കുന്നു ... കാലചക്രത്തിൻ്റെ മുന്നോട്ടുള്ള സഞ്ചാരം പോലെ നിന്നോടുള്ള എൻ സ്നേഹം നിലക്കാതെ തുടരുന്നു. നീ എന്ന എന്നെ ഞാൻ എന്ന സാഗരമാക്കുന്ന സ്നേഹത്തിനു മുൻപിൽ അടിതെറ്റിപോകുന്നു.മനസ്സിനേറ്റ മുറിവുകൾ ഉണക്കാൻ, അതിനൊരു പുനർജന്മം കൊടുക്കാൻ ദൈവം എന്നെ നിൻ്റെതാക്കി മാറ്റി;നമ്മെ ഒന...

ഹൃദയം കൊണ്ടൊരു പ്രേമലേഖനം

Image
                                                                15/4/2020 എന്റെ ഏട്ടാ..       കാണണമെന്ന്  തോന്നുന്നുണ്ടല്ലേ...?   എനിക്കും..കുറച്ചു നാൾ മുന്നെ ഒരു സുഹൃത്തിന്റെ  സ്റ്റാറ്റസ് വീഡിയോയിൽ  പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കോവിഡിനെതിരെ നിങ്ങൾ സുഹൃത്തുക്കൾക്കൊപ്പം പാത്രം കൊണ്ട് ശബ്ദം ഉണ്ടാകുന്നത് കണ്ടപ്പോൾ മനസ്സ് തണുത്തു.. നിങ്ങൾ safe തന്നെയാണെന്ന് അറിയാൻ കഴിഞ്ഞല്ലൊ !           പിന്നെ എന്തുണ്ട് വിശേഷം..ആ തീരുമാനം കാരണം കാര്യങ്ങൾ അറിയാൻ മറ്റും വഴിയില്ലാത്തത്  കൊണ്ടാവാം. പത്രവായന നന്നായി  കൂടിയിരിക്കുന്നു..അച്ഛൻ ന്യൂസ് ഇടുമ്പോൾ റിമോട്ട് പിടിച്ചു  വാങ്ങി സിനിമയും മറ്റും ഇടുന്ന പ്രവണതയെറെ  കുറഞ്ഞിരിക്കുന്നു ! ആ  തീരുമാനമെടുത്ത നിമിഷത്തോട്  ഇന്നെനിക്കു  ദേഷ്യം തോന്നുന്നു.. എന്നോട് നിങ്ങൾക്ക് "പ്രണയമാണെന്ന് ...

രണ്ട് കൈയും കാലും

Image
രണ്ട് കൈയും കാലുമുള്ള ഏത് കഴുതക്കും ചുമടെടുക്കാം രണ്ട് കൈയും കാലുമുള്ള ഏത് കുതിരക്കും ഓടിനടക്കാം രണ്ട് കൈയും കാലുമുള്ള ഏത് പന്നിക്കും വൃത്തിയാക്കാം രണ്ട് കൈയും കാലുമുള്ള ഏത് പട്ടിക്കും കവലിരിക്കാം രണ്ട് കൈയും കാലുമുള്ള ഏത് പോത്തിനും നിലമൊരുക്കാം പക്ഷെ, ദാഹം മറന്ന് ഓടിനടക്കാൻ ക്ഷീണം മറന്ന് ചുമടെടുക്കാൻ മോഹം മറന്ന് നിലമൊരുക്കാൻ ജീവൻ മറന്ന് കാവലിരിക്കാൻ രണ്ട് കൈയും കാലുമുള്ള മനുഷ്യന് മാത്രമേ സാധിക്കൂ ഓർക്കുക മനുഷ്യന് മാത്രമേ സാധിക്കൂ.

ഇവിടെ തുടങ്ങുന്നു

Image
നാടകപരിശീലനം തുടങ്ങിയിരിക്കുമോ എന്ന ഭയത്തോടെയാണ് ഞങ്ങളവിടെ എത്തിയത്..  നേരം ഉച്ചകഴിഞ്ഞിരുന്നു..  വെയിൽ മങ്ങിയിരുന്നു..  ഭാഗ്യം...! ആരും എത്തിയിട്ടില്ല..  നേരത്തെ എത്തിയതിലുള്ള ആശ്വാസമുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ,   വരാനിരിക്കുന്നവരെ പഴി പറഞ്ഞു..  നാടകത്തിന് ആദ്യമായതുകൊണ്ട് തന്നെ ഭയത്തിന്റെ നേരിയ ഉറവ എന്നിൽ ഒഴുകാൻ തുടങ്ങുന്ന പോലെ തോന്നി..  തോന്നലല്ല... സത്യമായിരുന്നു..  സമയം വേഗത്തിൽ ഓടി..  ക്ലോക്കിലെ സൂചികൾ പതിവിലും വേഗത്തിൽ ഓടുന്ന പോലെ തോന്നി..  അവയ്ക്കെന്തിനാണ് ഇത്ര തിടുക്കം  എന്ന് ഞാനാലോചിച്ചു.. ഇരുട്ട് മൂടുന്നതിനനുസരിച്ച് കറുപ്പിന്റെ കാഠിന്യവും,  ഭയത്തിന്റെ ആഴവും മാറിവന്നു.. ഒപ്പം ഹൃദയമിടിപ്പിന്റെ താളവും..  അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും അവരെത്തി..  ഒരുപാടുപേരുണ്ടായിരുന്നു.. മോഡേർൺ ആണെന്ന് തോന്നി...! അവരിലൂടെ കണ്ണോടിച്ചശേഷം,   അറിയാതെ ഞാൻ എന്നെ നോക്കി.. അപ്പോൾ എനിക്കെന്തോ..... പിന്നീട് ആലോചിക്കാൻ നിന്നില്ല..   ഞങ്ങൾ സ്റ്റെപ്പിലിരിക്കുകയായിരുന്നു,  പരസ്പരം അറിയാനുള...

ഓട്ടോർഷ പറ്റിക്കും പണി

Image
പണിതീരാത്ത ഈ റോട്ടിൽ ഓട്ടോർഷ പറ്റിക്കും പണി പണികഴിഞ്ഞ് പോണ ആൾക്കാർടെ പണി കുലുക്കികുലുക്കി ഓര്ടെ മുതുകിന്റെ പണി കൊളം-കര അങ്ങനത്തെ റോഡ് ഉരലിടി അങ്ങനത്തെ മുഴക്കം കൂമ്പിനിടി അങ്ങനത്തെ കടച്ചിൽ കേറിയോര് കേറിയോര് പണ്ടാരടങ്ങട്ടേന്ന് പ്രാകി - ആരെ പ്രാകി? - ഡ്രൈവറെ പ്രാകി റോഡിനെ പ്രാകി റോഡ് പണിതീർക്കാത്ത രാജാവിനെ പ്രാകി ഇരുന്നിട്ടിരുന്നിട്ട് അടപ്പുതെറിച്ച് കടയുന്ന സ്വന്തം ഇടുപ്പിനെ പ്രാകി ഏൽക്കണ്ടോർക്കേൽക്കട്ടെ സത്യമുള്ള പ്രാക്കേ ഫലിക്കൂ, ഡ്രൈവർ ചിരിക്കാതെചിരിച്ച് പ്രാക്യോരെക്കെ പ്രാകി. 

നിഹാന

Image
ശല്യപ്പെടുത്താൻ ഒരാൾ മാത്രം എത്തുന്ന അവന്റെ കല്ലറയിൽ നിന്നും അവൻ "മനു"  എഴുതി തുടങ്ങി, പരിഭവങ്ങളുടെ തീവണ്ടിയുമായി എത്തുന്ന അവന്റെ നിഹാനയെ കുറിച്ച്. കാലം ഓർമ്മകളൊടും ഓർമ്മകൾ ഹൃദയത്തോടും ചോദിക്കുന്ന ആ പഴയ ചോദ്യം ഇന്നും പ്രസക്തമാണ്  "നീ എന്നെ സ്നേഹിച്ചിരുന്നോ..?" മരണത്തിന്റെ മാത്രം മണമുള്ള സെമിത്തേരിയിലെ കാറ്റിൽ അവളുടെ മുടിയിഴകൾ പാറുന്നുണ്ട്, കണ്ണുകൾ കലങ്ങി ചുവപ്പിനോടടുക്കുന്നു ഇടറിയ ശബ്ദത്തിൽ ഇല്ലേ...? ഉണ്ടോ...? അറിയില്ല.... പിന്നെന്തിന്  'നീ എന്നും വരുന്നു' ഓർമ്മകൾ മാത്രം തിരികെ നൽകാനാവുന്ന എന്റെ ശവക്കല്ലറയിൽ. (മനോഹരമായ മൗനം) എനിക്ക് കേൾക്കാനാകുമായിരുന്ന നിമിഷം നീ പറയാതിരുന്ന  "നിന്റെ പ്രണയത്തെ ഓർത്തോ...?" (വരണ്ട ചുണ്ടുകളിലെ മറുപടി..) അറിയില്ല... അതിനെ പ്രണയമെന്ന് വിളിക്കാമോ...? എപ്പോഴോ കയറിവന്ന എന്റെ ജീവിതത്തിൽ  "മനു നിനക്ക് ഇടമുണ്ടായിരുന്നോ എന്നുപോലും എനിക്കറിയില്ല" (അവൾ കേൾക്കാതെ മനു ചിരിച്ചു) ശരിയാണ് നിന്റെ ആഗ്രഹങ്ങൾ നിന്റെ കൂടെയുള്ളപ്പോൾ നിന്റെ നിഴലിനെ പോലും ഞാൻ അറിയിച്ചില്ല  എന്ത്...? "എന്റെ പ്രണയം" നിന്റെ ഒറ്റപ...