Posts

Showing posts from 2022

റോഡിൽ പൊലിഞ്ഞവർ

Image
ഓഫീസിലേക്കുള്ള രാവിലത്തെ ഒരുക്കങ്ങൾക്കിടയിൽ, രണ്ടുവയസ്സുകാരിയായ മോൾ തന്നേക്കാൾ വലിയ ഹെൽമെറ്റുമായി  അരികിലേക്ക് വന്നു. "അച്ചെ, അച്ഛന് വേണ്ടി നാൻ എടുത്തോണ്ടുവന്നതാ.!" തേനൊലിപ്പിച്ചുകൊണ്ടവൾ പറഞ്ഞപ്പോൾ, എന്തോ ഹൃദയത്തിൽ കൊളുത്തിവലിച്ചിരുന്നു. വാരിയെടുത്ത്‌ മുഖംനിറയെ ഉമ്മകൊടുത്തപ്പോൾ, അവൾ കുലുങ്ങികുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. നേരമൊട്ടും കളയാനില്ല, ഇന്നത്രയ്ക്കും വൈകിയിട്ടുണ്ട്. വാതംപിടിച്ച് കിടപ്പിലായ അമ്മയ്ക്ക് കഞ്ഞികൊടുക്കുന്ന ഭാര്യയോട്, യാത്രപറഞ്ഞ് മുറ്റത്തേക്കിറങ്ങി. ഇനിയും നേരം വൈകിവന്നാൽ, ജോലിന്ന് പിരിച്ചുവിടുമെന്നാണ് മാനേജർ പറഞ്ഞിരിക്കുന്നത്. ദീനം വന്ന് കിടപ്പിലായ അമ്മയ്ക്ക്‌ മരുന്നിനും, കിടപ്പാടത്തിനുള്ള വാടകയ്ക്കും, അലറചില്ലറ വട്ടച്ചിലവിനും ഈ ജോലി അത്യാവശ്യമാണ്. ഹെൽമെറ്റ്‌ ബൈക്കിന്റെ ഹാൻഡിലിൽവെച്ച് സ്റ്റാർട്ട്‌ ചെയ്തതും മോള് ഓടിവന്നു. "അച്ചേ, ഇത് തലേല് വയ്ക്ക്. ഇത് വെച്ചാ അച്ചേനെ കാണാൻ നല്ല ചേലാ.!!" "ഇപ്പൊ നേരല്ലെടാ മോളെ, അച്ഛൻ വേഗം പോയി വരാട്ടോ." ചുണ്ട് കൂർപ്പിച്ചു നോക്കുന്നവളെ നോക്കി, ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു. റോഡ് നിറയെ...