ഇരുട്ടിന്റെ അവകാശികൾ
വെളിച്ചത്തെ ശപിച്ചുംകൊണ്ട് കോപത്താൽ പുറപ്പെട്ടിറങ്ങി ചിലർ... ഇരുളുംകുത്തി പെയ്ത മഴയെ ചരമഗീതവുമൊരുക്കി ഇറക്കിവിട്ടു... വിളക്കുക്കവാടങ്ങളിൽ തട്ടിയ കാറ്റുകൾപ്പോലും അവിടം ഉപേക്ഷിച്ചു... പിടഞ്ഞുവീണ ഇരുട്ടിനെ ഉണർത്തിയെടുത്തതെന്തോ ദിശതെറ്റി കിഴക്കിൽ പടർന്നു.. ഇടുങ്ങിയ നരബാധിച്ചവർ ചോരമണത്തൊരു മരണകഥ പുലമ്പികൊണ്ടിരിന്നു..... നിദ്രയുടെ വലയിൽ പ്പെട്ട ഇലകളെല്ലാം നിശ്ചലതയുടെ ശില്പമണിഞ്ഞു. നിർജീവതയിൽ ആഴ്ന്ന നിഴലുകളത്രയും ഇരുട്ടിന്റെ വിലാപങ്ങൾക്ക് കാതോർത്തു... തിരഞ്ഞിറങ്ങിയവർ പെരുമ്പറ കൊട്ടി നൃത്തം ചവിട്ടി... തിരച്ചുവരാത്ത വെളിച്ചത്തിനായി.. ആഘോഷമാർത്തിരമ്പി... വഴിക്കാട്ടിയ വിളക്കുകവാടങ്ങൾ ആരോ കല്ലെറിഞ്ഞു തകർത്തു. ചിതറിതെറിച്ച ചില്ലുകഷ്ണങ്ങളിൽ പോലും ഒരു തുള്ളി വെട്ടം അവശേഷിച്ചില്ല.. അടിവര നേർപ്പിച്ച അവസാനയാമത്തിൽ ചന്ദ്രബിംബകല ഓടിയൊളിച്ചു.. മറപറ്റിയ കണ്ണുകളിൽ ആദ്യമായ് ചിരി പടർന്നു... വിജയാഘോഷങ്ങൾ ആർത്തിരമ്പി... കറു...