Posts

Showing posts from 2020

ഒരു നിരീക്ഷകന്റെ കുറിപ്പുകൾ

Image
ദൂരയാത്രകൾക്ക് പൊതുവെ രാത്രി ആണ് എനിക്കു താല്പര്യം. വേറൊന്നും കൊണ്ടല്ല ; ഒന്നു ചൂട് തീരെ അറിയില്ല ; രണ്ട്‌ , ബസിൽ ഉറങ്ങി നല്ല ശീലം ഉള്ളത് കൊണ്ട് ഒട്ടും മുഷിപ്പും ക്ഷീണവും തോന്നാതെ യാത്ര ചെയ്യാം.. സമയവും ലാഭിക്കാം.. കോളേജിൽ നിന്നു വീട്ടിലേക്കും തിരിച്ചും അതുകൊണ്ടുതന്നെ രാത്രിയാണ് യാത്രക്ക് പൊതുവെ ഞാൻ തിരെഞടുകാറു.... ഈ യാത്രകൾ പലതും സംഭവ ബഹുലമായിരുന്നു.. അതിലെ ഒരു യാത്രയിൽ സംഭവിച്ച ആകസ്മികമായ  ഒരനുഭവം ...             കോളേജിലെ           വാർഷികാഘോഷത്തിൽ  പങ്കെടുത്തു  ഞാൻ മടങ്ങുക ആയിരുന്നു ..  സമയം ഏകദേശം 11 കഴിഞുകാണും.. സ്റ്റാൻഡിൽ നോക്കുമ്പോ അത്യാവശ്യം തിരക്ക്‌.. തിരക്കുള്ളതിനാൽ നമ്മൾ ജാഗരൂകരായി നിൽക്കണം...എങ്കിലേ ബസ് വന്നാൽ വേഗം കേറാൻ പറ്റു.. എങ്കിലേ സീറ്റ് കിട്ടു..അതുകൊണ്ട് ബാഗിന് നല്ല ഭാരം ഉണ്ടായിരുന്നിട്ടും , തോളിൽ നിന്നു ഇറക്കാതെ ഞാൻ തൂക്കികൊണ്ടു നിന്നു... നമ്മൾ നോക്കി നിക്കുമ്പോ പൊതുവെ ബസ് വരില്ലലോ..അതുകൊണ്ട് മനസ്സു എപ്പോഴോ ഒന്നു മാറിയപ്പോഴേക്കും ഒരു ksrtc ബസ് വന്നു...എങ്കിലും സകല ആരോഗ്യവും വെച...

പേര്

Image
ഇടവപ്പാതി തകർത്തു പെയ്യുന്ന ദിവസം.. ക്ലാസ്സിൽ നിന്ന് പുറത്തെ കാഴ്ചകൾ കാണുന്ന തിരക്കിലാണ് എല്ലാരും. ഒൻപതാം ക്ലാസ്സിലെ ആദ്യ ദിവസം.  പുതിയ ക്ലാസ്സ്‌ ടീച്ചർ.. സ്കൂളിലെ ഭീകരൻ ആയ കണക്കു ഷിബു ആവല്ലേ എന്ന് പ്രാർത്ഥിച്ചു ഇരിക്കുകയാണ് ഒരു കൂട്ടം..  അതാ സ്കൂൾ കുട്ടികളുടെ പ്രാർത്ഥന കേൾക്കാത്ത ദൈവം വീണ്ടും തന്റെ ഡ്യൂട്ടി കൃത്യമായി നിർവഹിച്ചു..  'good മോർണിംഗ് '... ഘോര ശബ്ദത്തോടെ ഷിബു സർ കേറി വന്നു  "goooood..... mooooooorniiiiinggggg.... സർ " പാട്ടും പാടി തുടങ്ങുന്നതാണ് ശീലം.  എല്ലാ ക്ലാസ്സ്‌ പോലെയും മോട്ടിവേഷൻ കൊണ്ട് തന്നെ ഷിബു സർ തുടങ്ങി..  "എടാ സർ ന് എന്ത് പറ്റി.. പുള്ളി നന്നായി എന്ന് തോന്നുന്നു " ഗോവിന്ദ ന്റെ കമന്റ്‌ ചിരി പടർന്നു  അപ്പോളേക്കും അതാ സർ കുട്ടികളെ പരിചയപെടാൻ ആരംഭിച്ചു..  "അഖില"  ..... "ആഹാ നല്ല പേര്... ഇനി അതിന്റെ അർത്ഥം കൂടി പറഞ്ഞെ" "അറിയില്ല സർ" "സ്വന്തം പേരിന്റെ അർഥം എങ്കിലും അറിയണ്ടേ. ആദ്യം നിങ്ങൾ ആരാണെന്ന് മനസിലാക്കണം എന്നിട്ട് വേണം ബാക്കി പഠിക്കാൻ " ഷിബു സർ ഉപദേശം തുടർന്നു  "ഡാ ഗോവിന്ദാ തന്റെ...

ഇരുട്ടിന്റെ അവകാശികൾ

Image
വെളിച്ചത്തെ ശപിച്ചുംകൊണ്ട്  കോപത്താൽ പുറപ്പെട്ടിറങ്ങി ചിലർ...  ഇരുളുംകുത്തി  പെയ്ത മഴയെ  ചരമഗീതവുമൊരുക്കി ഇറക്കിവിട്ടു...  വിളക്കുക്കവാടങ്ങളിൽ തട്ടിയ  കാറ്റുകൾപ്പോലും അവിടം ഉപേക്ഷിച്ചു...  പിടഞ്ഞുവീണ ഇരുട്ടിനെ  ഉണർത്തിയെടുത്തതെന്തോ  ദിശതെറ്റി കിഴക്കിൽ പടർന്നു..  ഇടുങ്ങിയ നരബാധിച്ചവർ  ചോരമണത്തൊരു മരണകഥ പുലമ്പികൊണ്ടിരിന്നു.....  നിദ്രയുടെ വലയിൽ പ്പെട്ട ഇലകളെല്ലാം  നിശ്ചലതയുടെ ശില്പമണിഞ്ഞു.    നിർജീവതയിൽ ആഴ്ന്ന നിഴലുകളത്രയും ഇരുട്ടിന്റെ  വിലാപങ്ങൾക്ക് കാതോർത്തു...  തിരഞ്ഞിറങ്ങിയവർ പെരുമ്പറ കൊട്ടി  നൃത്തം ചവിട്ടി...  തിരച്ചുവരാത്ത വെളിച്ചത്തിനായി..  ആഘോഷമാർത്തിരമ്പി...  വഴിക്കാട്ടിയ വിളക്കുകവാടങ്ങൾ  ആരോ കല്ലെറിഞ്ഞു തകർത്തു.  ചിതറിതെറിച്ച ചില്ലുകഷ്ണങ്ങളിൽ പോലും  ഒരു തുള്ളി വെട്ടം അവശേഷിച്ചില്ല..   അടിവര നേർപ്പിച്ച അവസാനയാമത്തിൽ  ചന്ദ്രബിംബകല ഓടിയൊളിച്ചു.. മറപറ്റിയ കണ്ണുകളിൽ  ആദ്യമായ് ചിരി പടർന്നു...  വിജയാഘോഷങ്ങൾ ആർത്തിരമ്പി...  കറു...

ഞാൻ

Image
ചിലപ്പോൾ ഞാൻ തന്നെ എന്നെ അടിക്കും, നുള്ളി വേദനിപ്പിക്കും, ചിലപ്പോൾ ചുമ്മാതങ്ങ് തലയെ ചുമരിലിടിക്കും, ദുഃഖം സഹിക്കവയ്യാതാവുമ്പോൾ ആരും കാണാതെ പൊട്ടിക്കരയും, അന്നേരം ഞാൻ പോലുമറിയാതെ അണപൊട്ടിയൊഴുകും വിധം മിഴികൾ ഈറനണിഞ്ഞിരിക്കും... മറ്റു ചിലപ്പോൾ ഞാൻ തന്നെ എന്നോട് കൺഗ്രാറ്റ്സ് പറയും, ഉപഹാരങ്ങൾ നൽകും, ചിലപ്പോൾ ചുമ്മാതങ്ങ് കൂടെയിരുത്തി കട്ടനടിക്കും, അപ്പോൾ ഹാപ്പിയായ നിമിഷങ്ങളെ ഓർത്തെടുത്ത് കുടുകുടേ ചിരിക്കും, അന്നേരവും ഞാനറിയാതെ അണപൊട്ടിയൊഴുകും വിധം മിഴികൾ ഈറനണിഞ്ഞിരിക്കും... ഇത് നശ്വര ജീവിതമാടോ... നമ്മെ കരയിപ്പിക്കാനും ചിരിപ്പിക്കാനും നമ്മൾ കഴിഞ്ഞേ മറ്റാരുമുള്ളൂ...

മണിയറയിലേക്ക്

Image
കാലങ്ങൾ ഓരോന്നായി കടന്നുപോകുമ്പോഴുമെൻ, ഹൃദയമെന്നും നിനക്കായി തുടിച്ചുയരുന്നു, കാർമേഘങ്ങളിരുണ്ട് കൊഴിഞ്ഞിറങ്ങുന്നോരോ- മഴത്തുള്ളിയിലുമെൻ നേത്രങ്ങളിൽ കണ്ണുനീർ തുള്ളികൾ മാത്രം.... എവിടെയെൻ പ്രിയ സഖി,  എന്നിൽ നിന്നെന്തേ  മുഖം മറഞ്ഞു പോകുന്നു നീ, ആകാശ പറവതൻ ചിറകുകളാൽ പറന്നുയരുന്നു ഞാൻ എൻ നൊമ്പരവുമായി.. ഒടുവിൽ യദാർഥ്യമെന്തെന്നറിഞ്ഞു ഞാൻ, തുണയാകുമെന്നു പറഞ്ഞവൾ മറ്റൊരുവന് തുണയായി എന്നിൽ നിന്നകന്നുവെന്ന സത്യം.... വേദനകൾ മാത്രമെൻ ഇടനെഞ്ചി ബാക്കിയാക്കി  ഒടുവിൽ എല്ലാം വെടിഞ്ഞന്യന്റെ പത്നിയായി മണിയറയിലേക്ക്...

എന്റെ അച്ഛൻ

Image
"ഹലോ... ആ പറയ് അച്ഛേ " " ചോറുണ്ടോ " "ആഹ്, അവിടെ കഴിച്ചില്ലലോ? " "ഇല്ല, പിന്നെന്താ? " പിന്നെ മറുപടി ഇല്ലാതെ കുറച്ചു നിമിഷം  " ഞാൻ അമ്മേടെ കയ്യിൽ കൊടുക്കാട്ടോ " " ആ ശരി "  ഇതാണ് ഹോസ്റ്റലിൽ നിൽക്കുന്ന ഞാനും എന്റെ അച്ഛനും തമ്മിലുള്ള സ്ഥിര സംഭാഷണം, അമ്മക് ഫോൺ കൊടുത്തു കഴിഞ്ഞാൽ പിന്നെ വെക്കാൻ തോന്നില്ല..  അമ്മ മറുപുറത് അച്ഛനോട് ചോയ്ക്കുന്നത് കേൾകാം.. 'പെട്ടെന്നു കഴിഞ്ഞല്ലോ ' ഇനി ഒരുപക്ഷെ ആദ്യ അമ്മ ഫോൺ എടുത്തു എന്നാൽ, സംസാരിച്ചു കഴിഞ്ഞു ഞാൻ പറയും  "എന്നാൽ ശരിയമ്മേ നാളെ വിളിക്കാം ഗുഡ് ന്യ്റ്റ് " "  ഞാൻ അച്ഛെടെ കയ്യിൽ കൊടുക്കാം " എന്തോ ഒരു മടുപ്പോടു കൂടിയേ ഞാൻ "മ്മ് "  എന്ന് പറയുകയുള്ളൂ  അച്ഛ അച്ഛന്റെ എന്നത്തേയും പോലെ ചോയ്ക്കും, ഫോൺ വെക്കും ...  എല്ലാരും പറയും ആണ്പിള്ളേര്ക്ക് അമ്മയോട് ഇത്തിരി ഇഷ്ടം കൂടുതലാണ് എന്ന്, അതിനിപ്പോ അച്ഛനോട് ഇഷ്ടം കുറക്കണം എന്നില്ലാലോ : ഞാൻ എന്നോട് തന്നെ നൂറു വട്ടം ചോദിച്ചിട്ടുണ്ട്  എന്റെ കാര്യത്തിൽ അച്ഛനൊരുപാട് ആധി ഉണ്ടായിരുന്നു..  പത്താം ക്ലാസ്സിലെയും പ്ലസ് 2...

ഗെയിം ഓഫ് ഗോഡ്

Image
അകലുവാനായി മറക്കുവാനായി  .. മറക്കുവാൻ - കഴിയാത്തവണ്ണം.... ഓർക്കുമ്പോളോരു - നീറ്റലായി  പിന്നൊരു - പുഞ്ചിരിയായി ... എന്തിനു പണിതു നാം  ഈ സാഗരം... ! പൂവിൻ തേനൂറി - പൂമ്പാറ്റ പറന്നകന്നാലും !  സുഗന്ധം പരത്തി  പുഞ്ചിരിതൂകും പുഷ്പം .. ഏറെ വൈകാതെ വാടിക്കൊഴിയില്ലെയൊ ? ഒരുപക്ഷേ കാണുവാൻ കൊതിച്ചിരിക്കാം .... ! ഒരുപക്ഷേ തേടി - എത്തിയിരിക്കാം ... ! ഒരുപക്ഷെ എത്രയോ - മുന്നേ ചിലന്തിവലയിൽ പിടഞ്ഞെരിഞ്ഞിരിക്കാം... !                   

ക്വാറന്റൈൻ

Image
നിനച്ചിടല്ലെ നീ ഇന്നേകനാണെന്ന്  നാല്  ഭിത്തികളിക്കിടയിലായി.. നേരം പോയിടുമിന്ന് നിൻ  - നല്ല നാളുകൾക്കായി.. നേർന്നിടാം ഒരു നല്ല നാളേക്ക്  നിൻ ചലനമിന്നേകാന്തമായി... നോക്കിടുക ദൂരെ കണ്ടിടണ്ട അരികിലായി  പോയിടാം അവരിലേക്ക് ഇരുട്ടിന്റെ മറയില്ലാതെ... നിൽക്കുക നീ ഇവിടമിൽ കൂട്ടിനില്ലാതെ  കരുതലായി കടമയായി നാളയുടെ കാവലായി.. പോയിടേണ്ട നീ മരണ വാഹകനായി  പൊലിഞ്ഞിടും ജീവനുകൾ മഹാമാരിയിൽ  നാലു കണ്ണുകൾ നേർക്കു നോട്ടമില്ലെങ്കിലും  ചുണ്ടുകൾ ചലിപ്പിക്കാനാരുമില്ല .. അകതാരിലെ പ്രയാസമറിയിക്കാൻ   മൊഴികൾക്കുമില്ല പ്രസകതിയിന്ന്.. ഇരുളിലല്ല നീ ഇന്ന് വെട്ടമായിടുന്നു  ഇനിയുള്ള ജീവിതങ്ങൾക്കായി.. നിന്നിടുക ഇന്നു നീ ഈ കൂട്ടിൽ  പതിച്ചിടുക മനസ്സിൽ അല്ലലില്ലാതെ  നീയുമൊരു കരുണയുടെ കാവാലായിടുന്നു... തുറങ്കിലല്ലാ ഏകാന്തതയുടെ കൊടുമുടിയിലുമല്ല  മഹാമാരി താണ്ഡവമാടുമീ ഭൂമിയിൽ  തകർക്കണം നീ ഇന്നീ ചങ്ങല  കരളുറപ്പോടെ...!!

വാനവിതാനം

Image
നിന്നോളം കുളിർമയേകുന്ന എന്തെങ്കിലും ഞാൻ കണ്ടിട്ടുണ്ടോ  എന്ന് ചോദിച്ചാൽ സംശയമാണ്..  നിന്നോളം വിശാലമായതൊന്നുണ്ടോ എന്ന് ചോദിച്ചാൽ അതും സംശയമാണ്..  നിന്നോളം പെയ്തൊഴിഞ്ഞ കണ്ണുകൾ കണ്ടവരുണ്ടോ എന്ന് ചോദിച്ചാൽ ഏറെക്കുറെ ഇല്ലെന്ന് പറയാം..  നിന്നോളം സ്നേഹം പെയ്തിറക്കാൻ ഒരുപക്ഷേ ആർക്കും കഴിഞ്ഞു കാണില്ല..  നിന്നോളം ഇരുളും വെളിച്ചവും കണ്ടവർ വേറെ കാണില്ല..  നിന്നോളം നിന്റെ പര്യായമാകുവാൻ ആർക്കും കഴിഞ്ഞെന്നു വരില്ല..  ഇങ്ങനെയൊക്കെ ആണേലും കുറച്ചെങ്കിലും നിന്റെ പര്യായമാകുവാൻ ചിലർക്ക് കഴിയുന്നുണ്ട് കേട്ടോ...  ചിലർക്ക് മാത്രം... !                                                                                               

ഓർമ്മകൾ

Image
ഓർമ്മകൾ ഓരോന്നായ് കുഴിതോണ്ടി എടുക്കുന്നതിനിടയിൽ ജീവനോടെ കുഴിച്ച് മൂടിയ ഒരു നോവ് പുറത്തുചാടി.... അടച്ചുവെച്ച കണ്ണുനീർ പൊടിതട്ടി പുറത്തെടുത്തു, കാലം കഴിയും തോറും വീര്യം കൂടും വീഞ്ഞുപോലെ അതെന്നെ മയക്കി, അങ്ങനെ ആ മഴ ഞാൻ ഒരിക്കൽ കൂടി നനഞ്ഞു !                                   

ആമി

Image
അവൾ പുസ്തകപ്പുഴുവാണത്രെ.....? കൂനകൂട്ടിയപുസ്തകങ്ങളുടെ ഇടയിൽ എന്നെ നോക്കിയ ആ കണ്ണുകൾ ! അവളുടെ മൂക്കിന്റെ തുമ്പിൽ ഒളിച്ച നക്ഷത്രകൂട്ടങ്ങളുടെ തിളക്കം എന്നോട് മാത്രം എന്തോ പറയാൻ മറന്നപോലെ . പിന്നീടുള്ള ദിവസങ്ങൾ ലൈബ്രറിയിൽ അടുക്കിവെച്ച പഴയ പുസ്തകക്കെട്ടുകൾക്കിടയിൽ ഞാൻ തിരഞ്ഞതും അവളുടെ ആ തിളക്കത്തെതന്നെയായിരുന്നു . ന്റെ ആമി .... അവൾക്ക് മിണ്ടാനും കേൾക്കാനും കഴിയില്ല, പിന്നെ നീ എന്തിനാണ് അവളുടെ പിറകിൽ ഇങ്ങനെ...? എന്തേ സഹതാപമാണോ ! ഇങ്ങനെ പറയുന്ന ഇവർക്ക് എന്ത് അറിയാം...അല്ലേ പെണ്ണേ ? നിശബ്ദതയുടെ സംഗീതം ! നാളുകൾ എത്ര കഴിഞ്ഞു സഖീ... ഈ മൗനാനുരാഗം . കലാലയത്തിന്റെ കാഹളങ്ങളുടെ അവസാന നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. ഇനി നമ്മൾ കാണുമോ...? അന്ന് നീ എന്നെയും ഞാൻ നിന്നെയും തിരിച്ചറിയുമോ ? മറവിയുടെ നാളുകൾക്കപ്പുറം നമ്മൾ കാണുമ്പോൾ ഒരപരന്റെ നിഴലായി മാറ്റപ്പെടാതെ ഒരു പുഞ്ചിരിക്ക് സ്ഥാനം നൽകാനെങ്കിലും ഇന്ന് എന്റെ ഇഷ്ടം എനിക്ക്  നിന്നോട് പറയണം .  ഇന്നും പുസ്തകക്കൂനയുടെ താഴെ നന്ദിതയുടെ വരികളിൽ കൈ ചേർത്ത് അവൾ അങ്ങനെ തന്നെയുണ്ട് . എങ്ങനെ ഞാനെന്റെ ഇഷ്ടം നിന്നോട് പറയും.... ? മാസങ്ങൾക്ക് മുൻപ് എന്റെ...

പ്രിയപ്പെട്ടവൾക്കായ്

Image
പതിവ് പോലെ സുബ്ഹിക്ക് നിസ്‌കരിക്കാൻ എഴുന്നേറ്റപ്പോൾ ഫോൺ ഒന്ന് നോക്കി...പത്ത് മിസ്സ് കോൾ അതും എന്റെ പ്രിയ സുഹൃത്ത് ആയിരുന്ന മഹ്‌റൂഫിന്റെ..ഞാൻ തിരിച്ച് വിളിച്ചു..പഹയൻ നല്ല ഉറക്കത്തിലാ...ഞാൻ നിസ്‌ക്കരിച്ച്  കഴിഞ് വീണ്ടും ട്രൈ ചെയ്തു...പോത്ത് പോലെ ഉറങ്ങാവും...ഞാനും പോയി കിടന്നുറങ്ങി... പത്ത് മണിയായപ്പോൾ ഞാൻ വീണ്ടും വിളിച്ചു...ഭാഗ്യം ഇത്തവണ ഫോൺ എടുത്തു.. എന്താടാ സംഭവം?പാതിരായ്ക്ക് കുറെ മിസ്സ് കോൾ ഉണ്ടായിരുന്നല്ലോ.... സമീറെ നിനക്ക് ശബാനയെ ഓർമ്മയുണ്ടോ? ഞാനാരെയും മറന്നിട്ടില്ല...നീ കാര്യം പറ... സൽമു(എന്നെ അങ്ങനെയാണ് എല്ലാവരും വിളിക്കുന്നത്) അടുത്ത ആഴ്ച്ച അവളുടെ കല്യാണമാണ്...ഞാൻ നാട്ടിൽ പോവാ...നിന്നോട് ഇത് പറയണമെന്ന് തോന്നി...അതുകൊണ്ടാ വിളിച്ചത്.... ഉം..ഞാൻ ഷോപ്പിൽ ചെന്നിട്ട് വിളിക്കാം..മറുപടി വരും മുൻപ് ഞാൻ ഫോൺ കട്ട് ചെയ്തു...വേഗം ഷോപ്പിലേക്ക് പോയി.... ഷോപ്പിൽ ചെന്ന് എല്ലാം സെറ്റ് ചെയ്തു കടയിൽ ഇരുന്നപ്പോൾ ഓർമകളെന്നെ ബാംഗ്ലൂരിന്റെ മണ്ണിലേക്ക് കൊണ്ട് പോയി................... അന്നും ഇതുപോലെ സുബ്ഹിക്ക് നിസ്‌കരിക്കാൻ എഴുന്നേൽക്കുന്ന നേരത്ത് കുറെ മിസ്സ് കോൾ...അതും ലാൻഡ് ഫോണിൽ നിന്ന്.....

അനു

Image
"കാർത്തിക് ........ " മാളിലൂടെ അലസമായി നടക്കുമ്പോഴാണ് വളരെ കേട്ടുപരിചയമുള്ള ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്. തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ണിന് തന്നെ വിശ്വസിക്കാൻ പറ്റിയില്ല.  അനു,... അവളായിരുന്നു ആ ശബ്ദത്തിന്റെ ഉടമ. താനേറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന മുഖം. നാലഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയും കൂടെ .  ഇത്രയും നാൾ താൻ ആരെ കാണാൻ ആഗ്രഹിച്ചുവോ അയാൾ തന്നെ കണ്മുൻപിൽ വന്നു നിന്നപ്പോൾ രണ്ട് നിമിഷത്തേയ്ക്ക് ഹ്യദയം നിലച്ചത് പോലെ തോന്നി. അപ്പോഴാണ് മനസ്സ് ഓർമകളുടെ അറ ഒന്ന് കൂടെ തുറന്ന് തന്നത്  അനു.....  അന്നൊരു വിഷുദിവസം അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ വച്ചായിരുന്നു അവൾ മനസ്സിൽ കയറിക്കൂടിയത്. അതിന് മുൻപ് പല തവണ കണ്ടിട്ടുണ്ടെങ്കിലും അന്നായിരുന്നു അവളെ കണ്ണെടുക്കാണ്ട് പരിസരം മറന്ന് നോക്കി നിന്ന് പോയത്. പിന്നീടങ്ങോട്ട് അനുവിനെ എങ്ങനെ എങ്കിലും പരിചയപ്പെടണം സംസാരിക്കണം എന്ന ചിന്തയായി. അപ്പോഴാണ് സുക്കർബർഗിന്റെ ഫേസ്ബുക് ഒരു ഹംസമായി അവതരിച്ചത്. പിന്നീടങ്ങോട്ട് മെസ്സേജുകളുടെ പൂക്കാലമായിരുന്നു. എല്ലാ വിശേഷങ്ങളും പരസ്പരം പങ്കുവച്ചു. അവസാനം മുക്കിയും മൂളിയും ഇഷ്...

കള്ളിമുൾ ചെടി പൂക്കുന്നു

Image
ഭാഗം 10 ഇന്ന് നിങ്ങളെ ചിരിപ്പിക്കുന്ന എന്റെ വരികളിലെ തമാശകൾ ഒരുനാൾ നിങ്ങളെ വേദനിപ്പിച്ചേക്കും അന്ന് എന്റെ പേരിൽ ഏതെങ്കിലും എഴുത്തുകൾ വായിക്കാൻ ഇടയായാൽ നിങ്ങളറിയാതെ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞേക്കും മറ്റെന്തോ  തിരഞ്ഞു  ചികയുന്ന   നിങ്ങളുടെ മനസ്സുകൾ   ഒരുനിമിഷം എന്റെ അക്ഷരം കണ്ടു  ചലിക്കാതെ നിന്ന് പോയേക്കും..... ജീവിച്ചിരിക്കുമ്പോൾ ഉള്ളിലെ സ്നേഹം പുറത്ത് കാട്ടാത്തവർക്ക് ജീവിതം മടുത്തു പോയേക്കും  പ്രണയം പറഞ്ഞപ്പോൾ നിരസിച്ചു പോയവളുടെ ഹൃദയം രക്തം ചൊരിച്ചു കൊണ്ടിരുന്നേക്കും ഉത്തരം കിട്ടാത്ത  ചോദ്യങ്ങളുമായി  വീണ്ടും വീണ്ടും  എന്നെ തേടി വന്നേക്കും  അപ്പോഴും ഇതൊന്നുമറിയാതെ ആരെയും ഓർക്കാതെ ഞാനവിടെ മണ്ണോട് ചേർന്നിട്ടുണ്ടാകും.            പാതി തുരുമ്പിച്ച ഇരുമ്പഴികൾ നിൽക്കാതെ കുലുങ്ങുന്നു. ഒരാൾ അതിന്റെയുള്ളിൽ നിന്നും അലറിവിളിക്കുന്നു. രണ്ട് പരിചാരകർ ഓടിയെത്തി.           പണ്ടാരം, ഇയാൾക്ക് വീണ്ടും തുടങ്ങിയോ...?? ഛീ... നിർത്തെടാ... നിർത്താൻ. ഇതിപ്പോ പൊട്ടും. ഏതോ കാലത്തുള്ളതാ....

കള്ളിമുൾ ചെടി പൂക്കുന്നു

Image
ഭാഗം 9 ഞാൻ നീയും എന്ന  പരപ്പിനേക്കാൾ എത്ര കടലാഴങ്ങളാണ് നമ്മളെന്ന ഒറ്റവാക്കിന്  അല്ലേ....??? !! ഒരുപക്ഷെ മനുഷ്യർക്ക് നേടിയതിനേക്കാൾ ഭംഗി തോന്നുന്നത് നഷ്ടപ്പെട്ട ചിലതിനോടായിരിക്കും. എന്റെ ജനനവും മരണവും പോലെ തന്നെയാണ് എനിക്കെന്റെ പ്രണയവും  ഒരാളിൽ ജനിച്ചു അയാളിൽ തന്നെ മരിച്ചു വീണിരിക്കുന്നു. വെറുതെ ഇതിവിടെ കുറിക്കട്ടെ.  "ഇനിയുമുണ്ടൊരു ജന്മമെങ്കിൽ എനിക്ക് നീ ഇണയാവണം... "    ചിരി വരുന്നുണ്ടല്ലേ.. മനുഷ്യന് അങ്ങനെയാണ്. കടൽ പോലെ.... ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലും തോറും നിഗൂഢതയാണ്. കടന്നു ചെല്ലുന്ന മനുഷ്യന്മാരുടെ ആഴങ്ങളെ കുറിച്ച് ബോധവാന്മാരല്ല എന്ന ഒറ്റ കാരണം കൊണ്ടാണ് നമ്മൾ മുങ്ങി പോകുന്നതും പിടഞ്ഞു മരിക്കുന്നതും.       (രാത്രി വല്ലാതെ വൈകിയിരിക്കുന്നു. വട്ടമിട്ടു പറന്നിരുന്ന പ്രാണിക്കൂട്ടത്തിൽ ഇനി ഒന്നോ രണ്ടോ മാത്രം അവശേഷിക്കുന്നു. ബാക്കിയുള്ളവരൊക്കെ  വെന്തില്ലാണ്ടായിട്ടും യാഥാർഥ്യം തിരിച്ചറിയാനാവാതെ പറക്കുകയാണവർ ചില മനുഷ്യരെ പോലെ. അല്ല..... എല്ലാ മനുഷ്യരെയും പോലെ. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാൻ വല്ലാത്ത മടിയാണ് മനുഷ്യന്. കണ്മുന്നിൽ...

കള്ളിമുൾ ചെടി പൂക്കുന്നു

Image
ഭാഗം 8 തിരക്കേറിയ സമയത്തും തിരക്കൊഴിയാൻ കാക്കാതെ തിര തേടി വരാറുണ്ട് തീരത്തെ ചുംബിക്കാൻ...! അന്നും ഇന്നും നീ അങ്ങനെയാണ്. എത്ര പെട്ടെന്നാണ് നമ്മുടെ ലോകം എന്നിലേക്കും നിന്നിലേക്കും  വാകമരച്ചുവട്ടിലേക്കും ഒതുങ്ങിയത്. നമ്മൾ കൂടുന്ന സമയത്തെല്ലാം വാക വല്ലാതെ സന്തോഷവതിയായിരുന്നു. മനസ്സ് കൊണ്ട് എത്രയോ തവണ നമ്മൾ ഒന്നായതാണ്. എന്റെ ജീവിതത്തിന്റെ പുതിയ ഉദയം ആയിരുന്നു നീ.... പക്ഷെ  ഞാനൊന്ന് ആസ്വദിക്കും മുന്നേ അസ്തമിച്ചു പോയി.          നീ എപ്പോഴും പറയുമായിരുന്നു. സങ്കടങ്ങൾ വേരുകളാണെന്ന്. അത് കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഇതളുകളെ കരുത്തുള്ളതാക്കും. പൂക്കാനും കായ്ക്കാനും പ്രേരിപ്പിക്കും. ഉള്ളിലൊരു തീ അണയാതെ സൂക്ഷിക്കാൻ. കുത്തി നോവിന്റെ കദന ഭാരം പേറുമ്പോഴും കണ്ണീരുണക്കി കരുത്തുറ്റ കനവുകൾ കാണാൻ നീ പഠിപ്പിച്ചിരുന്നു. ഒരുപക്ഷെ കാലിടറി ജീവിതം തുറിച്ചു നോക്കുന്ന സമയത്ത് നീ വന്നില്ലായിരുന്നുവെങ്കിൽ ഞാൻ അന്നേ ഇല്ലാതാകുമായിരുന്നു എന്നന്നേക്കുമായി.                   മരത്തിനും മണ്ണിനും മുഖമുണ്ടത്രെ. മനുഷ്യന് 'മതം'...

കള്ളിമുൾ ചെടി പൂക്കുന്നു

Image
ഭാഗം 7 സ്വർണ നിറമുള്ള പ്രകാശത്തിനു ചുറ്റും കൗതുകത്തോടെ പാറി നടക്കുന്ന പ്രാണികളെ നോക്കിയിരിക്കുകയാണ് അയാൾ. ഓരോ  കറക്കത്തിലും ഓരോ പ്രാണികൾ വീതം ചിറക് വെന്ത് മരിക്കുന്നു. ഞാനും ഓരോ മനുഷ്യനും ഇങ്ങനെയാണ്. കാണുന്ന കൗതുകത്തിന് പിന്നാലെ പോയി വെന്ത് വെന്ത് ഇല്ലാതാകുന്നു.                     ജീവിതം ഒരു ചൂതുകളിയാണ്. അവിടെ എല്ലാമുണ്ട്. ആനന്ദം, സന്തോഷം, വാശി, നിരാശ, സ്നേഹം, സഹതാപം, നാശം, മരണം.... മരണം.... !!ചിലർ നേടുന്നു. എല്ലാം നേടി തികഞ്ഞു നടക്കുന്നു. ഭാഗ്യ നിർഭാഗ്യങ്ങളുടെ അങ്കം വർട്ടലിൽ ഭാഗ്യത്തിന്റെ തുണ ലഭിക്കുന്നവർ. ചിലർക്ക് നഷ്ടപ്പെടുന്നു എല്ലാം. എത്രയൊക്കെ മനസ്സറിഞ്ഞു പരിശ്രമിച്ചു കളിച്ചാലും  ഭാഗ്യദേവദകൾ പുറംകാലു കൊണ്ട് ചവിട്ടിയകറ്റുന്നവർ. അവസാനം ഓർമകളുടെ തീരത്ത് നിന്ന് കണക്കു നോക്കുന്നു.               ദുസ്സഹമായ ശൂന്യതയിൽ അദൃശ്യമായ പ്രളയം കൊടുമ്പിരി കൊള്ളുന്നു. ശൂന്യതയുടെ ആഴങ്ങളിലേക്ക് ആരോ വലിച്ചു ഇടുന്നത് പോലെ. എത്ര നീന്തി കയറാൻ ശ്രമിക്കുമ്പോഴും തിരകൾ വീണ്ടും വീണ്ടും ആഴങ്ങളിലേ...

കള്ളിമുൾ ചെടി പൂക്കുന്നു

Image
ഭാഗം 6 പ്രാണികൾ കത്തിച്ചു വെച്ച മെഴുകുതിരി വെട്ടത്തിന്റെ ചുറ്റും വട്ടമിട്ടു പറക്കുന്നു. ഖോര വനങ്ങളിലേക്ക് ചിന്തകൾ തൊട്ട് വേട്ടക്ക് പോയ അയാൾ തിരിച്ചു വന്നിരിക്കുന്നു. വീണ്ടും പേന എടുക്കുന്നു.                 വേനലിൽ ഒളിച് കളഞ്ഞ രണ്ടിനം മഴത്തുള്ളിയായിരിക്കണം നീയും ഞാനും. ഓർമ്മകൾ..... ഓർമകളുടെ വേട്ടയാടലിൽ നിന്ന് രക്ഷ നേടാനാവുമെങ്കിൽ മനുഷ്യന് എങ്ങനെയും ജീവിക്കാം, ചിരിക്കാം കരയാം. അറുതിയില്ലാത്ത ഏകന്തതയിൽ, പർവ്വതങ്ങളിൽ, സമുദ്രങ്ങളുടെ പരപ്പിൽ കാലൂന്നി നിൽക്കാൻ മാത്രം  സ്ഥലമുള്ളിടത് വർഷങ്ങളോളം, അനന്തകാലത്തോളം മരിച്ചു പോകാതിരുന്നാൽ മതി.                രാത്രി വല്ലാത്ത സൗന്ദര്യവതിയായിരിക്കുന്നു. നേർത്ത മഞ്ഞുകണങ്ങളിൽ തട്ടി കുളിരുള്ള തെന്നൽ അന്തരീക്ഷത്തെ തണുപ്പിക്കുന്നുണ്ട്. ഹൃദയാന്തരങ്ങളിൽ നിന്നും കൊഴിഞ്ഞു  വീണ വസന്തത്തിന്റെ നിറമുള്ള സുഗന്ധമുള്ള പൂക്കളെ അയാൾ വീണ്ടും പെറുക്കിയെടുക്കുന്നു.                  ഹൃദയം പ്രേമസുരഭിലവും യൗവന തീക്ഷ്ണവുമായ ഈ...

കള്ളിമുൾ ചെടി പൂക്കുന്നു

Image
ഭാഗം 5 എനിക്കേറ്റവും പ്രിയപ്പെട്ട നിനക്ക്,  പ്രിയേ,        ഒരു വരിയും നിന്നെക്കുറിച്ചു എഴുതാറില്ല ഞാൻ, പക്ഷെ നീ ഇല്ലാതെ ഒരു കവിതയും അവസാനിച്ചിട്ടില്ല. ഒരിക്കലും നീ മറുപടി എഴുതും എന്ന പ്രതീക്ഷയിൽ ആയിരുന്നില്ല ഞാൻ അത് എഴുതിയത്. അവിചാരിതമായി നിന്നെ കണ്ടപ്പോൾ,  നാളിതുവരെ സ്വരുക്കൂട്ടി വെച്ച ഒമാനിച്ചിരുന്ന ഓർമകളെല്ലാം വട്ടം കൂടി ആക്രമിച്ചപ്പോൾ നിവൃത്തികേട്‌ കൊണ്ട് എഴുതിയതാണ്.         പെയ്യുമ്പോഴല്ല പെയ്തു തോരുമ്പോഴാണ് മഴ നന്നായി പാടുന്നത്. ഏകാന്തതയുടെ ഇരുളിൽ ജീവിതം പോലും എതിരെ നിന്ന് കൊഞ്ഞനം കുത്തുമ്പോൾ ചിന്തകളുടെ തീരത്ത് പൂത്തുനിൽക്കുന്ന ഒരാളുടെ വെളിച്ചം എല്ലാതെ മറ്റെന്താണ് നമ്മെ മുന്നോട്ട്  നയിക്കുന്നത്. ഓർമ്മകളുടെ ചൂതാട്ട കളമാണ് ജീവിതം. അതിൽ മറവികൾ നിഷ്ക്കരുണം മരിച്ചു പോകുന്നു. തോറ്റു പോകുന്നു..!!!                നീയെന്ന തീരത്തായിരുന്നു എന്റെ വരികളെല്ലാം നങ്കൂരമിടാറ്  വരികളിൽ പ്രണയം അറിയാതെ കടന്നുവരും. പിന്നെ പ്രധാന വേഷമണിയും. അപ്പോഴെല്ലാം നിന്നോർമകളെ ഞാൻ ഗാഢമായി പുണരാറുണ്ട് ഒരു...

കള്ളിമുൾ ചെടി പൂക്കുന്നു

Image
ഭാഗം 4 നീ എന്ന ഒന്നിനെ മറക്കാൻ മടിച്ചൊരെൻ ഹൃദയമേ നിന്നെ ഞാൻ ശപിക്കുന്നു. വെറുക്കുന്നു. എങ്കിലും നിന്നെ മറന്ന് പോകരുതേ എന്ന് ഞാൻ നിന്നോടപേക്ഷിക്കുന്നു.            വരണ്ടുണങ്ങിയ ഹൃദയപറമ്പിലേക്ക് കുളിരുള്ള പേമാരി പെയ്യാനൊരുമ്പിടുന്നു. കാറ്റും കോളും  നിറഞ്ഞ് ഭീതിപ്പെടുത്തിയിരുന്ന അവന്റെ മുഖത്തു  വശ്യമായ പുഞ്ചിരി വിടർന്നിരിക്കുന്നു. അടുത്തേക്ക് വരും തോറും ആഹ്ലാദത്തിന്റെ വല്ലാത്ത അനുഭൂതി അവനിൽ കാണുന്നു. ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കവർ എടുത്തു അവൻ ഉയർത്തി കാണിച്ചു. രണ്ട് കൈകളെയും സ്വതന്ത്രമാക്കി കൈ കൊട്ടികൊണ്ട്  സൈക്കിൾ ഓടിച്ചു അവൻ അടുത്തേക്ക്, തൊട്ടടുത്തെക്ക്. എന്താണിത്. നിമിഷനേരങ്ങൾ കൊണ്ട് അന്തരീക്ഷം മാറിയിരിക്കുന്നു. ദൈവം ഇത്രമേൽ അത്ഭുതം കാണിക്കുന്നവനാണോ....?              ഒന്ന് കബളിപ്പിച്ചതിന്റെ ഉൾചിരി  അവന്റെ മുഖത്തു പ്രതിഫലിച്ചിരുന്നു. അടുത്തേക്കെത്തി കവർ അയാൾക്ക്  നേരെ നീട്ടി. അത് വാങ്ങും മുമ്പേ  അവന്റെ മുഖത്തേക്ക് അയാൾ ആഞ്ഞടിച്ചു. എന്നിട്ട് കെട്ടിപിടിച്ചു, തുരു തുരേ ചുംബിച്ചു...

കള്ളിമുൾ ചെടി പൂക്കുന്നു

Image
ഭാഗം 3 ഇട വിടാതെ തീരത്തെ തഴുകുന്ന തിരകളെ കണ്ടിട്ടില്ലേ... തിരികെ വരുമെന്ന് ഉറപ്പുണ്ടായിട്ടും തെല്ലിട നേരത്തെ പിരിയൽ പോലും സഹിക്കാനാവാത്തതിനാൽ മണൽ തരികളെയും കൂട്ടിനു ചേർത്താണ് ഓരോ പ്രാവശ്യവും മടങ്ങി പോകാറ്...  പാതി തുറന്നിട്ട ജനൽ ചില്ലുകളുടെ വിവിധ വർണങ്ങളിൽ തലോടി ഇളം വെയിൽ ആ മുറിയുടെ അകത്തേക്കടിക്കുന്നു. ചുവരിലെ തല കീഴായി തൂങ്ങുന്ന ക്ലോക്കിൽ മണി ആറടിക്കുന്നു. ഇന്നലെ വല്ലാണ്ട് വൈകിയാണ് ഉറങ്ങിപോയത്. എങ്ങനെയാണ് ഉറങ്ങാനാവുക. അത്രയും വലിയ കൊടും പാപം ചെയ്തല്ലേ ഇരിക്കുന്നത്. ഒരുപക്ഷെ അഞ്ചുപേരെ കൊന്നവന്, തൂക്കിലേറ്റാൻ പോകുന്നവന് അവരൊന്നും ഇത്രയധികം ഉൾവേവ് അനുഭവിച്ചു കാണില്ല. ഉറങ്ങി എന്ന് വരുത്തിത്തീർത്തതാണെന്ന് വേണമെങ്കിൽ പറയാം.                                  ഇന്ന് പ്രഭാതത്തിന് ഒരു ശോഭയുണ്ട്, തെന്നലിനൊരു കുളിരുണ്ട് പ്രതീക്ഷയുടെ ഒരു സുഗന്ധമുണ്ട്. എന്താണ് സംഭവിച്ചിരുക്കുക...? !! അയാൾ പുൽപായിൽ നിന്നും പതുക്കെ തലയുയർത്തി. എണീക്കാനാവുന്നില്ല. എങ്കിലും എങ്ങിനെയൊക്കെയോ എണീറ്റു. പൊടുന്നനെ വാതിലിനരികെ ...

കള്ളിമുൾ ചെടി പൂക്കുന്നു

Image
ഭാഗം 2 കടുത്ത വേനലിൽ കൊടും മരുഭൂമിയിൽ കള്ളിമുൾ ചെടി മനോഹരമായി പൂത്തു നിൽക്കുന്നത് നീ കണ്ടിട്ടുണ്ടോ... ഒരു പക്ഷേ നിന്റെ ഭാവനകളിൽ പോലും അങ്ങനെ ഒന്ന് ഇത് വരെ ഉണ്ടായിക്കാണില്ല... എന്നാൽ ഞാനാണിപ്പോൾ ആ പൂന്തോട്ടം... !!! എന്ത് എഴുതണം, എന്ത് പറയണം, എന്ത് വിളിക്കണം എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ല. പക്ഷെ എഴുതാതെ വയ്യ.                       അജൂ...                        ആ കുട്ടി ഇതെന്റെ കയ്യിൽ തന്നപ്പോൾ ഞാൻ ശരിക്കും അന്താളിച്ചു പോയി. വല്ലാത്തൊരു ആകാംഷയായിരുന്നു. ഒരു കവർ, അതിലെന്തോ ആസാധാരണത്വം പ്രതിഫലിച്ചിരുന്നു. അവിടെ നിന്ന് തന്നെ ഞാൻ അത് പൊട്ടിച്ചു.നാലായി കീറപ്പെട്ട കടലാസ്.... !! ആദ്യ വരി വായിച്ചു.. ഭൂമി തല കീഴായി മറിയുന്ന പോലെ, തല കറങ്ങുന്ന പോലെ, കൈ കാലുകൾ വിറക്കുന്നു. അനങ്ങാൻ പറ്റുന്നില്ല. കുറച്ച് നേരത്തേക്ക് ഞാൻ.... ഞാൻ ഈ ഭൂമിയിൽ അല്ലായിരുന്നു. ഹൃദയമിടിപ്പിന്റെ തോത് വല്ലാതെ കൂടി വരുന്നു. മിടിച്ചു മിടിച്ചു പൊട്ടിപോകുമെന്ന അവസ്ഥ. പിന്നെ അതിലേക്കൊന്ന് നോക്കുവാൻ പ...

കള്ളിമുൾ ചെടി പൂക്കുന്നു

Image
ഭാഗം 1 എനിക്കേറ്റവും പ്രിയപ്പെട്ട നിനക്ക്,            പ്രിയേ.... !! അറിയില്ല എന്താണെനിക്ക് സംഭവിച്ചതെന്ന്. പാതി മരിച്ച ജീവനിൽ പുതിയ നാമ്പുകൾ തളിർക്കുന്നു. നിന്നോർമകളുടെ ഓരം ചാരി എന്റെ ചിന്തകൾക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു. ഓർമകളുടെ തിരയിളക്കം എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. ഇതടക്കം 17ആം തവണയാണ് ഞാൻ എഴുതി തുടങ്ങുന്നത്. അടക്കി നിർത്താനാവാത്ത വിധം അക്ഷരങ്ങൾ കലഹം കൂട്ടുകയാണ്. എന്റെ ഭാഷയും ആശയവും വർത്തമാനങ്ങളും എല്ലാം അക്ഷരങ്ങളാണെന്ന് നിനക്കറിയാമല്ലോ...             വിധി എന്ന വേട്ടക്കാരൻ ഞാൻ നൽകേണ്ടി വന്ന ഇരയാണ് നീ. നീ പെയ്തത്രയും ഒരു വേനലിനും ഇനിയും ഉണക്കാനായിട്ടില്ല. നീ പോയതിൽ പിന്നെ ഒരു വസന്തവും എന്നെ അത്ഭുഭപ്പെടുത്തിയില്ല. ഒരു മഴയും ഞാൻ നനഞ്ഞിട്ടില്ല. ഹൃദയം ഒറ്റപ്പെട്ടു പോവുമ്പോൾ നാം വല്ലാണ്ട് ഒറ്റപ്പെട്ടു പോകും പ്രിയേ...            [ എഴുതിയ കടലാസ് അയാൾ നാലായി കീറുന്നു. ഇരുന്നിരുന്ന ചാരുകസേരയിലേക്ക് ചാരിയിരുന്നയാൾ ഒരു നീണ്ട നെടുവീർപ്പെടുക്കുന്നു.വീണ്ടും ചിന്തകളിലേക്ക് ].  ...

പടിയിറക്കം

Image
ഒറ്റയായ് സഞ്ചരിച്ച നാളുകളിൽ കണ്ടിരുന്ന കാഴ്ച്ചകൾക്കും  അനുഭവിച്ചറിഞ്ഞ  കാറ്റിനോടുമെനിക്ക്  സ്വാതന്ത്ര്യമേറേയായിരുന്നു. സാഹചര്യങ്ങളാൽ  വന്നുചേർന്ന ബന്ധങ്ങൾ  ആഗ്രഹങ്ങളും  സ്വപ്നങ്ങളുമായി  മലനിരകളേറെ താണ്ടി.. കാണാത്ത കാഴ്ച്ചകളും  അറിയാത്ത നൊമ്പരങ്ങളും  അനുഭവിക്കാത്ത  സന്തോഷങ്ങളും  കൈകോർത്ത് കാട്ടിതന്ന്  എവിടേക്കോ  പോയ് മറഞ്ഞു. ഇന്ന് മലമുകളിൽ  ഞാനേകനാണ്. തിരികെ ഒറ്റയാനായി  ചുവടുവെക്കുമ്പോൾ  കാണുന്ന കാഴ്ച്ചകളോടും  അനുഭവിക്കുന്ന  കാറ്റിനോടുമെനിക്ക്  സ്വാതന്ത്ര്യം  നഷ്ടമായിരിക്കുന്നു..

ജനനി

Image
നിന്നുടെ ഉദരത്തിൽ ഞാൻ കേട്ടിരുന്ന  നിന്നുടലിന്റെ നിലയ്ക്കാത്ത സ്പന്ദനം  നിന്നെ മറ്റൊരാൾ ആക്കാനായിരുന്നെന്നോ. . .  നിന്നുടെ ഗർഭപാത്രത്തിനുള്ളിൽ  ഞാനനുഭവിച്ച ഇളം ചൂടും,  നേർത്ത ഇരുട്ടും  സ്ത്രീയിൽ നിന്ന് അമ്മയിലേക്കുള്ള കാത്തിരിപ്പിന്റെ നാളുകളായിരുന്നെന്നോ..  നിന്നുടലും അസ്ഥിയും നുറുങ്ങുന്ന വേദനയിലും എന്റെ കുഞ്ഞു സുഖമായിരിക്കുന്നോ എന്ന് വേവലാതിപ്പെട്ട നിന്നെ അമ്മയെന്നല്ലാതെ മറ്റെന്തു വിളിക്കും..  ദൈവമെന്നോ.. 

അപൂർണ്ണത

Image
തലതിരിഞ്ഞ ഓർമകളുടെ വാല്മീകത്തിലാണിന്നു  ഞാൻ- പ്രണയം വിരഹത്തോട് ചേരുമ്പോൾ പൂർണമാകുമോ..?  നുണയാണ്.....  അവിടെ ഒരു പുനർജ്ജന്മമാണ്  ദേഹി വിട്ടൊഴിഞ്ഞ ദേഹത്തിന്റെ.  എങ്കിലും എന്റെ പ്രണയം ഞാൻ നിലനിർത്തുന്നു.  എന്നെങ്കിലും പ്രണയത്തിന്റെ റാന്തൽ ഉയർത്തി എന്റെ ഇടനാഴികളിൽ നീ കടന്നെത്തുന്നതും കാത്ത് എന്റെ പ്രണയത്തിനു ആകാശത്തിന്റ നീലിമയായിരുന്നു, കടലിന്റെ അഗാദതയായിരുന്നു...  വര്ണവിസ്മയങ്ങളുടെ വൈവിധ്യം ഒളുപ്പിച്ച പവിഴപ്പുറ്റുകൾ പോലെ മോഹിപ്പിക്കുന്നതായിരുന്നു ഇന്ന് ഞാൻ കുടിച്ചിറക്കുന്ന കയ്പ്പ്നീർ നാളെയെനിക്കമൃതാകും പാതി കത്തിതീർന്ന വിളക്കുപോൽ ഞാൻ...  കരിന്തിരി മണം പറന്നുകൊണ്ടൊരു സായാഹ്നത്തിൽ  ഞാൻ കുറിക്കട്ടേ വിരഹം വേദനയാണ്  നിന്നോട് ചേരുമ്പോൾ മാത്രം പൂർണമാകുന്ന  പ്രണയവും കൊണ്ട് ഞാൻ കാത്തിരിക്കുന്നു