Posts

Showing posts from April, 2021

തലയിണ വച്ചൊരു ഗർഭിണി

Image
പത്തു വര്ഷത്തിനിപ്പുറവും സന്തോഷത്തോടെ ജീവിയ്ക്കുന്ന എന്റെ ജീവിതത്തിനു ഒരു സുഗമുള്ളതുപോലെ ഒരു ദുഃഖവും ഉണ്ട്....  ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഞാൻ ഞങ്ങളുടെ മുറിയിലെ അലമാരയുടെ അരികിലേക്ക് നീങ്ങി...  അവിടെ എത്തിയ ഞാൻ എനിയ്ക്കേറ്റവും പ്രീയപെട്ടതും നല്ലതുമായ ഒരു "തലയിണ" കയ്യിലെടുത്തു..  എന്നിട്ട് പതിയെ ഞാനതെന്റെ ഉടുപ്പ് നീക്കി വയറ്റിനുള്ളിലേക്കു തിരുകി...  അതെ ഞാൻ അപ്പോൾ കാണുകയായിരുന്നു  ഞാൻ എന്ന സ്ത്രീയെ..! ഞാൻ എന്ന അമ്മയെ..!

നര

Image
ഓരോ  ഇടവേളകളിലും  ഞാൻ ഉറങ്ങുമായിരിന്നു. നരകൂടിയ എന്റെ മുടികളോട്  ഇടക്കിടക്ക് എന്റെ നല്ലകാലത്തെ ഓർമ്മിപ്പിക്കാൻ  ആവും മട്ടം പറയുന്നതിന്റെ  അടയാളങ്ങളാണ്  ഞാൻ  ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ എന്ന് ആരോ ചെവിയിൽ ഓതുന്നത് പോലെ തോന്നിയിട്ടുണ്ട്. തെല്ലൊന്നു ഉറങ്ങിയാൽ കാണാവുന്ന മിഴിയേകുന്ന നല്ല  യൗവനത്തെ പറ്റി  ഞാൻ സ്വപ്നത്തിൽ സംസാരിച്ചതായി  വടക്കേലെ   നീന കൊച്ചു  പറഞ്ഞതും ഇന്നും ഒരു  ഓർമ്മയാണ്.   അവളുടെ  രണ്ടാം പേറിന്റെ സമയം  തറവാട്ടിലേക്ക്   എന്റെ വിശേഷം ചോദിക്കാനും   തറവാട് കാണാനും  ഒക്കെയായിട്ടാണ്  അവൾ  പിന്നീട് വന്നത്. ആദ്യത്തെ പ്രസവത്തിനു വന്നപ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല,  എനിക്കത്ര നരയുമുണ്ടായിരുന്നില്ല.  ഏറിയ നേരവും ഞാൻ കഴിഞ്ഞുകൂടിയത്  ഒരു പടുവൃക്ഷത്തിന്റെ പൊത്തിലാണെന്ന് എനിക്ക്  പലപ്പോഴും തോന്നിയിട്ടുണ്ട്.  എണീറ്റിരിക്കുന്ന ഒരു കാടായിരിന്നു  അത്.  മണ്ണിന്റെ  കറുപ്പ് കനം എന്റെ നെഞ്ചിൽ  ഇപ്പോഴും തറക്കുന്നുണ്...