Posts

Showing posts from May, 2021

ചിതറാത്ത കണ്ണാടികൾ

Image
ചീകിമാറ്റിയ മുടിനാരുകൾക്കിടയിൽ തുറന്നെന്റെ കൺമിഴികോണുകൾ. വകച്ചുമാറ്റിയൊരുക്കാനെനിക്കിന്ന് നിലാനേരം പൂത്ത മുല്ലപൂക്കളില്ല.. കൂരിരുട്ടിൽ ചിലച്ച മിന്നൽപിണർപ്പുപോൽ നിറം നരപ്പാകിയ നഷ്ടങ്ങളങ്ങനെ നിരങ്ങി നിൽക്കയാം. ഇരുൾ മൂടി കിടന്നൊരെൻ സ്വപ്നങ്ങൾ വെളിച്ചം കാണാതെയെന്നിൽ പ്രതിഷേധിക്കയാം ഇന്ന്.. നീര് വറ്റി ഉണങ്ങിയ കണ്ണുകൾ എപ്പോഴും വെള്ളെഴുത്തിന്റെ മേന്മ പറയുകയാം.. മങ്ങുമെന്നിലെ സ്വത്വമെന്നപ്പോൽ  മാറ്റം അനുവദിക്കാത്തൊരെൻ സത്യം പോൽ തളർന്നു പോരാടുമീ കണ്ണുകൾ.. ചുളിഞ്ഞ മേനിയാകെയിന്ന് അടുത്ത ഉഷസ്സിൽ അലിഞ്ഞുപ്പോവാം.. ഉണർന്നൊരാ ഉടൽ ഉടയിലൊരിക്കലുമെന്നോതുമീ നേരം .  പൊന്തുമീ സിരകളെല്ലാം എന്നിൽ ആറിതണുക്കാത്ത സ്വപ്നങ്ങൾ ഉണ്ടെന്നെന്നെ ഓർമിപ്പിച്ചു ചൊല്ലി.. ഉടഞ്ഞ നൊമ്പരചാലുകൾ പതിമായങ്ങാറുള്ള രാത്രിതൻ കഥചൊല്ലുകയാം.. ഇനിയെന്നിൽ പൂക്കാൻ ചുവന്ന പൂക്കളൊന്നുമില്ല വിരിഞ്ഞിറങ്ങാൻ വസന്തത്തിൽ ഓർമ്മയുമില്ലായിരിക്കും.. എങ്കിലും പൂക്കാലം  എനിക്കായ് പൂത്തുനിറയുന്നുണ്ടാവാം. ഈ മുഖത്തിലിന്നും ചോർച്ചയില്ലാത്തൊരു ചന്തം ഉണ്ടെന്നറിയാമെനിക്ക്.. ചായപകിട്ടുകളൊന്നുമേ തീണ്ടാത്തൊരു ചെലുണ്ടെനിക്ക്.. തെളിഞ്ഞ കണ്ണ...