പേര്
ഇടവപ്പാതി തകർത്തു പെയ്യുന്ന ദിവസം.. ക്ലാസ്സിൽ നിന്ന് പുറത്തെ കാഴ്ചകൾ കാണുന്ന തിരക്കിലാണ് എല്ലാരും. ഒൻപതാം ക്ലാസ്സിലെ ആദ്യ ദിവസം. പുതിയ ക്ലാസ്സ് ടീച്ചർ.. സ്കൂളിലെ ഭീകരൻ ആയ കണക്കു ഷിബു ആവല്ലേ എന്ന് പ്രാർത്ഥിച്ചു ഇരിക്കുകയാണ് ഒരു കൂട്ടം.. അതാ സ്കൂൾ കുട്ടികളുടെ പ്രാർത്ഥന കേൾക്കാത്ത ദൈവം വീണ്ടും തന്റെ ഡ്യൂട്ടി കൃത്യമായി നിർവഹിച്ചു.. 'good മോർണിംഗ് '... ഘോര ശബ്ദത്തോടെ ഷിബു സർ കേറി വന്നു "goooood..... mooooooorniiiiinggggg.... സർ " പാട്ടും പാടി തുടങ്ങുന്നതാണ് ശീലം. എല്ലാ ക്ലാസ്സ് പോലെയും മോട്ടിവേഷൻ കൊണ്ട് തന്നെ ഷിബു സർ തുടങ്ങി.. "എടാ സർ ന് എന്ത് പറ്റി.. പുള്ളി നന്നായി എന്ന് തോന്നുന്നു " ഗോവിന്ദ ന്റെ കമന്റ് ചിരി പടർന്നു അപ്പോളേക്കും അതാ സർ കുട്ടികളെ പരിചയപെടാൻ ആരംഭിച്ചു.. "അഖില" ..... "ആഹാ നല്ല പേര്... ഇനി അതിന്റെ അർത്ഥം കൂടി പറഞ്ഞെ" "അറിയില്ല സർ" "സ്വന്തം പേരിന്റെ അർഥം എങ്കിലും അറിയണ്ടേ. ആദ്യം നിങ്ങൾ ആരാണെന്ന് മനസിലാക്കണം എന്നിട്ട് വേണം ബാക്കി പഠിക്കാൻ " ഷിബു സർ ഉപദേശം തുടർന്നു "ഡാ ഗോവിന്ദാ തന്റെ...