Posts

റോഡിൽ പൊലിഞ്ഞവർ

Image
ഓഫീസിലേക്കുള്ള രാവിലത്തെ ഒരുക്കങ്ങൾക്കിടയിൽ, രണ്ടുവയസ്സുകാരിയായ മോൾ തന്നേക്കാൾ വലിയ ഹെൽമെറ്റുമായി  അരികിലേക്ക് വന്നു. "അച്ചെ, അച്ഛന് വേണ്ടി നാൻ എടുത്തോണ്ടുവന്നതാ.!" തേനൊലിപ്പിച്ചുകൊണ്ടവൾ പറഞ്ഞപ്പോൾ, എന്തോ ഹൃദയത്തിൽ കൊളുത്തിവലിച്ചിരുന്നു. വാരിയെടുത്ത്‌ മുഖംനിറയെ ഉമ്മകൊടുത്തപ്പോൾ, അവൾ കുലുങ്ങികുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. നേരമൊട്ടും കളയാനില്ല, ഇന്നത്രയ്ക്കും വൈകിയിട്ടുണ്ട്. വാതംപിടിച്ച് കിടപ്പിലായ അമ്മയ്ക്ക് കഞ്ഞികൊടുക്കുന്ന ഭാര്യയോട്, യാത്രപറഞ്ഞ് മുറ്റത്തേക്കിറങ്ങി. ഇനിയും നേരം വൈകിവന്നാൽ, ജോലിന്ന് പിരിച്ചുവിടുമെന്നാണ് മാനേജർ പറഞ്ഞിരിക്കുന്നത്. ദീനം വന്ന് കിടപ്പിലായ അമ്മയ്ക്ക്‌ മരുന്നിനും, കിടപ്പാടത്തിനുള്ള വാടകയ്ക്കും, അലറചില്ലറ വട്ടച്ചിലവിനും ഈ ജോലി അത്യാവശ്യമാണ്. ഹെൽമെറ്റ്‌ ബൈക്കിന്റെ ഹാൻഡിലിൽവെച്ച് സ്റ്റാർട്ട്‌ ചെയ്തതും മോള് ഓടിവന്നു. "അച്ചേ, ഇത് തലേല് വയ്ക്ക്. ഇത് വെച്ചാ അച്ചേനെ കാണാൻ നല്ല ചേലാ.!!" "ഇപ്പൊ നേരല്ലെടാ മോളെ, അച്ഛൻ വേഗം പോയി വരാട്ടോ." ചുണ്ട് കൂർപ്പിച്ചു നോക്കുന്നവളെ നോക്കി, ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു. റോഡ് നിറയെ...

THAT INSANITY

Image
   When I scrolling through Instagram reels, suddenly a wisdom ring appears around my head.That ring asked me,"if you ever thought about your future"?. That question really shocked me.Actully this ring appears in each and every second.Whenever this come around my head,I really confused for one or two seconds.At the first second I thought about my studies,and getting a white collar job .And the next second I think about all the people are make their status about me with a popular bgm and with lots of crushes.The answer for the question of wisdom ring is solved in two seconds. About one and half years,I answered the wisdom ring always like this. But one day the ring asked me another question instead of asking about my future."What are you doing for your future"?This was the question. This question is also shocked me.But the shock does not like the first shock.The wisdom ring is always used to ask the same question.But one day it changed the question itself...

ചിതറാത്ത കണ്ണാടികൾ

Image
ചീകിമാറ്റിയ മുടിനാരുകൾക്കിടയിൽ തുറന്നെന്റെ കൺമിഴികോണുകൾ. വകച്ചുമാറ്റിയൊരുക്കാനെനിക്കിന്ന് നിലാനേരം പൂത്ത മുല്ലപൂക്കളില്ല.. കൂരിരുട്ടിൽ ചിലച്ച മിന്നൽപിണർപ്പുപോൽ നിറം നരപ്പാകിയ നഷ്ടങ്ങളങ്ങനെ നിരങ്ങി നിൽക്കയാം. ഇരുൾ മൂടി കിടന്നൊരെൻ സ്വപ്നങ്ങൾ വെളിച്ചം കാണാതെയെന്നിൽ പ്രതിഷേധിക്കയാം ഇന്ന്.. നീര് വറ്റി ഉണങ്ങിയ കണ്ണുകൾ എപ്പോഴും വെള്ളെഴുത്തിന്റെ മേന്മ പറയുകയാം.. മങ്ങുമെന്നിലെ സ്വത്വമെന്നപ്പോൽ  മാറ്റം അനുവദിക്കാത്തൊരെൻ സത്യം പോൽ തളർന്നു പോരാടുമീ കണ്ണുകൾ.. ചുളിഞ്ഞ മേനിയാകെയിന്ന് അടുത്ത ഉഷസ്സിൽ അലിഞ്ഞുപ്പോവാം.. ഉണർന്നൊരാ ഉടൽ ഉടയിലൊരിക്കലുമെന്നോതുമീ നേരം .  പൊന്തുമീ സിരകളെല്ലാം എന്നിൽ ആറിതണുക്കാത്ത സ്വപ്നങ്ങൾ ഉണ്ടെന്നെന്നെ ഓർമിപ്പിച്ചു ചൊല്ലി.. ഉടഞ്ഞ നൊമ്പരചാലുകൾ പതിമായങ്ങാറുള്ള രാത്രിതൻ കഥചൊല്ലുകയാം.. ഇനിയെന്നിൽ പൂക്കാൻ ചുവന്ന പൂക്കളൊന്നുമില്ല വിരിഞ്ഞിറങ്ങാൻ വസന്തത്തിൽ ഓർമ്മയുമില്ലായിരിക്കും.. എങ്കിലും പൂക്കാലം  എനിക്കായ് പൂത്തുനിറയുന്നുണ്ടാവാം. ഈ മുഖത്തിലിന്നും ചോർച്ചയില്ലാത്തൊരു ചന്തം ഉണ്ടെന്നറിയാമെനിക്ക്.. ചായപകിട്ടുകളൊന്നുമേ തീണ്ടാത്തൊരു ചെലുണ്ടെനിക്ക്.. തെളിഞ്ഞ കണ്ണ...

തലയിണ വച്ചൊരു ഗർഭിണി

Image
പത്തു വര്ഷത്തിനിപ്പുറവും സന്തോഷത്തോടെ ജീവിയ്ക്കുന്ന എന്റെ ജീവിതത്തിനു ഒരു സുഗമുള്ളതുപോലെ ഒരു ദുഃഖവും ഉണ്ട്....  ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഞാൻ ഞങ്ങളുടെ മുറിയിലെ അലമാരയുടെ അരികിലേക്ക് നീങ്ങി...  അവിടെ എത്തിയ ഞാൻ എനിയ്ക്കേറ്റവും പ്രീയപെട്ടതും നല്ലതുമായ ഒരു "തലയിണ" കയ്യിലെടുത്തു..  എന്നിട്ട് പതിയെ ഞാനതെന്റെ ഉടുപ്പ് നീക്കി വയറ്റിനുള്ളിലേക്കു തിരുകി...  അതെ ഞാൻ അപ്പോൾ കാണുകയായിരുന്നു  ഞാൻ എന്ന സ്ത്രീയെ..! ഞാൻ എന്ന അമ്മയെ..!

നര

Image
ഓരോ  ഇടവേളകളിലും  ഞാൻ ഉറങ്ങുമായിരിന്നു. നരകൂടിയ എന്റെ മുടികളോട്  ഇടക്കിടക്ക് എന്റെ നല്ലകാലത്തെ ഓർമ്മിപ്പിക്കാൻ  ആവും മട്ടം പറയുന്നതിന്റെ  അടയാളങ്ങളാണ്  ഞാൻ  ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ എന്ന് ആരോ ചെവിയിൽ ഓതുന്നത് പോലെ തോന്നിയിട്ടുണ്ട്. തെല്ലൊന്നു ഉറങ്ങിയാൽ കാണാവുന്ന മിഴിയേകുന്ന നല്ല  യൗവനത്തെ പറ്റി  ഞാൻ സ്വപ്നത്തിൽ സംസാരിച്ചതായി  വടക്കേലെ   നീന കൊച്ചു  പറഞ്ഞതും ഇന്നും ഒരു  ഓർമ്മയാണ്.   അവളുടെ  രണ്ടാം പേറിന്റെ സമയം  തറവാട്ടിലേക്ക്   എന്റെ വിശേഷം ചോദിക്കാനും   തറവാട് കാണാനും  ഒക്കെയായിട്ടാണ്  അവൾ  പിന്നീട് വന്നത്. ആദ്യത്തെ പ്രസവത്തിനു വന്നപ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല,  എനിക്കത്ര നരയുമുണ്ടായിരുന്നില്ല.  ഏറിയ നേരവും ഞാൻ കഴിഞ്ഞുകൂടിയത്  ഒരു പടുവൃക്ഷത്തിന്റെ പൊത്തിലാണെന്ന് എനിക്ക്  പലപ്പോഴും തോന്നിയിട്ടുണ്ട്.  എണീറ്റിരിക്കുന്ന ഒരു കാടായിരിന്നു  അത്.  മണ്ണിന്റെ  കറുപ്പ് കനം എന്റെ നെഞ്ചിൽ  ഇപ്പോഴും തറക്കുന്നുണ്...

അവൾ എന്ന രക്തസാക്ഷി

Image
അവൾ എന്ന രക്തസാക്ഷി ഇന്നും പതിവുപോലെ പലരും വന്നു. ഞാനെന്ന മാംസപിണ്ഡത്തെ പരസ്പരം പങ്കുവച്ചു. ചുണ്ടിൽ ചോര പൊടിഞ്ഞു. അടിവയർ ആളിക്കത്തി. അവരുടെ ദാഹങ്ങൾ അടുക്കി ചില്ലറ തുണ്ടുകളാൽ എനിക്ക് വില നൽകി അവർ നടന്നകന്നു.  ഇന്ന് വന്നവരിലും ഞാനവനെ തിരഞ്ഞു. മങ്ങിയ മുഖങ്ങൾക്കിടയിൽ ഒന്നും വ്യക്തമാകുന്നില്ല ഒന്നും ഓർമ്മ കിട്ടുന്നില്ല ഏതോ ഓർമ്മകൾ ക്കിടയിൽ ഞാനിന്നും തളയ്ക്കപ്പെട്ടവൾ.  ഓർമ്മകളെ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ ഓർമ്മകൾ ക്കിടയിൽ തളയ്ക്കപ്പെട്ട അവളായി സ്വയം എത്രനാൾ ഇങ്ങനെ എന്ന് എനിക്കറിയില്ല. "നീ എവിടെ സുരക്ഷിത ആയിരിക്കും. ഞാൻ പോയി പെട്ടെന്ന് വരാം. അതുവരെ ഇവിടെയുള്ളവർ പറയുന്നതൊക്കെ കേട്ട് നല്ലകുട്ടിയായി ഇരിക്".-അവനിൽ നിന്നും കേട്ട അവസാന വാക്കുകൾ.ആരായാലും അന്വേഷിക്ക് പെടാതെ എന്നെപ്പോലുള്ള ഒരുവൾക്ക് പറ്റിയ സുരക്ഷിത സ്ഥലം ആയി അവനു തോന്നിയത് ഇവിടെ ആവാം.  പകൽ വെളിച്ചത്തിൽ അന്യയായ്  രാത്രിയെ  സ്നേഹിക്കാൻ നിർബന്ധിക്ക പെടുന്ന  തങ്ങൾക്ക് പറയാനുള്ളത് പാഴ് വാക്കുകൾ  മാത്രം.18 വയസ്സുകാരിയുടെ എടുത്തു ചാട്ടത്തിൽ മാംസപിണ്ഡമായി ജീവിതം തീർക്കേണ്ടി വന്ന ജന്മം. ഏകാന്തതയില...

ദുബായിൽ നിന്നൊരു പെട്ടി

Image
ദുബായിൽ നിന്നൊരു പെട്ടി ഹലോ... ഹലോ ... നജീബിന്റെ ഭാര്യ സുഹ്റയല്ലെ...   അല്ല ... ഇങ്ങളെ വല്ലിമ്മ.. ന്റെ കുഞ്ഞിക്കാ, ഇങ്ങളെ ശബ്ദം ഞാന് കേൾക്കാൻ തുടങ്ങിയിട്ട് നാള് കുറച്ചായി .. അതോണ്ട് ന്നെ പറ്റിക്കാൻ നോക്കണ്ട..  അതൊക്കെ പോട്ടെ രണ്ട് മൂന്ന് ദിവസായല്ലൊ വിളിച്ചിട്ട് ... എവിടെയ്നു...    ഒന്നും പറയെണ്ടന്റെ പൊന്നോ.,അറബീന്റെ കെട്ടിക്കാനായ മോൾക്ക് പനി.. രണ്ട് ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു.... ആ കുട്ടിക്കാണേല് ന്നെ കാണാതെ പറ്റൂലാന്നും...      ദേ ഇക്കാ... ഇന്ക്ക് ദേഷ്യം വര്ണ്ട്ട്ടോ... ന്നാ പിന്നെ ഓളെ കെട്ടി അവിടെ കൂടിക്കൂടെയ്നോ.. ന്തിനാ ന്നെ കെട്ട്യേ..  ന്റെ പൊന്നുമോളെ, ഞാൻ വെറുതെ പറഞ്ഞതാ.. ജോലി തിരക്കായതോണ്ടാ വിളിക്കാഞ്ഞത്...     ന്നാ പിന്നെ അത് പറഞ്ഞാൽ പോരെ...  ആ.. നീ ഉമ്മാക്ക് ഫോൺ കൊടുക്ക്...  ok... ഉമ്മാ.ദാ ഫോൺ ,, കുഞ്ഞിക്കേണ്...  ............. ഹലോ....  ഹലോ ഉമ്മാ ... അസ്സലാമു-അലൈക്കും.... വഅലൈക്കുമുസ്സലാം...  ന്താ മോനേ സുഖാണോ അനക്ക്...  ഇന്ക്ക് സുഖം തന്നെ മ്മാ....  ആ പിന്നേയ്... ഞാനിവിടന്ന് കൊറച...