പേര്


ഇടവപ്പാതി തകർത്തു പെയ്യുന്ന ദിവസം.. ക്ലാസ്സിൽ നിന്ന് പുറത്തെ കാഴ്ചകൾ കാണുന്ന തിരക്കിലാണ് എല്ലാരും. ഒൻപതാം ക്ലാസ്സിലെ ആദ്യ ദിവസം.  പുതിയ ക്ലാസ്സ്‌ ടീച്ചർ.. സ്കൂളിലെ ഭീകരൻ ആയ കണക്കു ഷിബു ആവല്ലേ എന്ന് പ്രാർത്ഥിച്ചു ഇരിക്കുകയാണ് ഒരു കൂട്ടം.. 
അതാ സ്കൂൾ കുട്ടികളുടെ പ്രാർത്ഥന കേൾക്കാത്ത ദൈവം വീണ്ടും തന്റെ ഡ്യൂട്ടി കൃത്യമായി നിർവഹിച്ചു.. 
'good മോർണിംഗ് '... ഘോര ശബ്ദത്തോടെ ഷിബു സർ കേറി വന്നു 
"goooood..... mooooooorniiiiinggggg.... സർ "
പാട്ടും പാടി തുടങ്ങുന്നതാണ് ശീലം. 
എല്ലാ ക്ലാസ്സ്‌ പോലെയും മോട്ടിവേഷൻ കൊണ്ട് തന്നെ ഷിബു സർ തുടങ്ങി.. 
"എടാ സർ ന് എന്ത് പറ്റി.. പുള്ളി നന്നായി എന്ന് തോന്നുന്നു " ഗോവിന്ദ ന്റെ കമന്റ്‌ ചിരി പടർന്നു 
അപ്പോളേക്കും അതാ സർ കുട്ടികളെ പരിചയപെടാൻ ആരംഭിച്ചു.. 
"അഖില" 
..... "ആഹാ നല്ല പേര്... ഇനി അതിന്റെ അർത്ഥം കൂടി പറഞ്ഞെ"
"അറിയില്ല സർ"
"സ്വന്തം പേരിന്റെ അർഥം എങ്കിലും അറിയണ്ടേ. ആദ്യം നിങ്ങൾ ആരാണെന്ന് മനസിലാക്കണം എന്നിട്ട് വേണം ബാക്കി പഠിക്കാൻ "
ഷിബു സർ ഉപദേശം തുടർന്നു 
"ഡാ ഗോവിന്ദാ തന്റെ പേരിന്റെ അർഥം എന്താടാ "
"സർ കൃഷ്ണൻ.. സാറിന് എങ്ങനെ എന്റെ പേരറിയം "
"സ്കൂളിലെ വില്ലൻ അല്ലെ അറിഞ്ഞല്ല പറ്റു "
അങ്ങനെ മിഥുന്റെ ഊഴം എത്തി 
" സർ എന്റെ പേര് മിഥുൻ... പിന്നെ നമ്മുടെ പേരിന് അർഥം കൊടുക്കേണ്ടത് നമ്മുടെ പ്രവർത്തികൾ കൊണ്ടല്ലേ സർ.. അല്ലാതെ അതിന്റെ ശരിക്കും ഉള്ള അർത്ഥവും ആയി ഒരു സാമ്യം ഇല്ലാത്തവർ ആണല്ലോ ഭൂരിപക്ഷം "
"ധിക്കാരം പറയുന്നോ... കടക്കു പുറത്ത് " 
സാറിന് ദേഷ്യം വന്നു 
എന്തോ ആദ്യ ദിനം തന്നെ അവൻ ക്ലാസിനു വെളിയിൽ ആയി 
അന്ന് രാത്രി ഷിബു സാറിന്റെ ഉറക്കത്തിൽ ഒരാൾ കൂടി വന്നു 
"ഒരു പേരിൽ എന്തിരിക്കുന്നു.. നീയും ഞാനും എല്ലാം അവരുടെ കഴിവ് തെളിയിച്ചു വേണ്ടേ പേരിന്റെ അർഥം കണ്ടെത്താൻ "
തന്റെ മരിച്ചു പോയ അച്ഛന്റെ ശബ്ദം കേട്ടു ഷിബു സാർ ഉണർന്നു.. 
ചുമരിൽ മാലയിട്ട അച്ഛന്റെ ഫോട്ടോ തന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. 
അവൻ ആലോചിച്ചു... 
പേരിന്റെ സാമ്യം മൂലം ആരൊക്കെയോ ചേർന്ന് കൊലപെടുത്തിയ അച്ഛനെ കുറിച് 
പേരിന്റെ ഇനിഷ്യൽ മാറി പോയതിന് ജോലി കിട്ടാതെ താൻ അലഞ്ഞ നാളുകൾ... 
അയാൾ കിടന്നു, രാവിലെ അയാൾക് മിഥുനോട്‌  പറയാനുള്ള മറുപടി കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു !!

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ