നര




ഓരോ  ഇടവേളകളിലും  ഞാൻ ഉറങ്ങുമായിരിന്നു. നരകൂടിയ എന്റെ മുടികളോട്  ഇടക്കിടക്ക് എന്റെ നല്ലകാലത്തെ ഓർമ്മിപ്പിക്കാൻ  ആവും മട്ടം പറയുന്നതിന്റെ  അടയാളങ്ങളാണ്  ഞാൻ  ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ എന്ന് ആരോ ചെവിയിൽ ഓതുന്നത് പോലെ തോന്നിയിട്ടുണ്ട്. തെല്ലൊന്നു ഉറങ്ങിയാൽ കാണാവുന്ന മിഴിയേകുന്ന നല്ല  യൗവനത്തെ പറ്റി  ഞാൻ സ്വപ്നത്തിൽ സംസാരിച്ചതായി  വടക്കേലെ   നീന കൊച്ചു  പറഞ്ഞതും ഇന്നും ഒരു  ഓർമ്മയാണ്.   അവളുടെ  രണ്ടാം പേറിന്റെ സമയം  തറവാട്ടിലേക്ക്   എന്റെ വിശേഷം ചോദിക്കാനും   തറവാട് കാണാനും  ഒക്കെയായിട്ടാണ്  അവൾ  പിന്നീട് വന്നത്. ആദ്യത്തെ പ്രസവത്തിനു വന്നപ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല,  എനിക്കത്ര നരയുമുണ്ടായിരുന്നില്ല.  ഏറിയ നേരവും ഞാൻ കഴിഞ്ഞുകൂടിയത്  ഒരു പടുവൃക്ഷത്തിന്റെ പൊത്തിലാണെന്ന് എനിക്ക്  പലപ്പോഴും തോന്നിയിട്ടുണ്ട്. 

എണീറ്റിരിക്കുന്ന ഒരു കാടായിരിന്നു  അത്.  മണ്ണിന്റെ  കറുപ്പ് കനം എന്റെ നെഞ്ചിൽ  ഇപ്പോഴും തറക്കുന്നുണ്ട്.  എവിടെപ്പോയാലും  അവിടെത്തെ   മണം എന്നെ അസഹ്യമായി  കൂട്ടുപോരുന്നു.  അവിടെ കുളം ഉണ്ട്,  കാട്ടിൽ  കുറേ ഇലകളെ തൂക്കിയിട്ട്  വിൽക്കുന്ന മരങ്ങൾ ഉണ്ട്,  നേർത്തതല്ലാത്ത   പക്ഷികളുടെ  ഒരുകൂട്ടം പാട്ടുകളുമുണ്ട്.  'ഒറ്റ വീട് ' എവിടെ നിന്നു നോക്കിയാലും തലയെടുപ്പോടുകൂടി  കാണാവുന്ന മച്ചുഉള്ള  നല്ല  ഒന്നാംതരം വീട്.  

കുറ്റം പറയാനില്ല, ആർക്കായാലും  കഴിഞ്ഞുകൂടാൻ  വക ഉണ്ടെന്നു പുറത്ത് നിന്നു തോന്നിപ്പിക്കും. 

കാടായിരുന്നില്ല പക്ഷെ പലപ്പോഴും  
എനിക്കൊരു കാടായിരുന്നു അത് ,  പത്തുമിനിറ്റോളം ഉള്ളിലേക്ക് നടക്കാവുന്ന ഒരു ഈടുവഴി. 

അപ്പുറത്തും ഇപ്പറുത്തുമായി കൂനിക്കൂടി കഴിയുന്ന പൊന്തകൾ, മാംസം ഭക്ഷിക്കാനായി മാത്രം   തലപൊന്തുന്ന പുഴുക്കൾ,  തൂത്തുവാരുമ്പോൾ  ഇളം പച്ചനിറത്തിലെ  മാവിന്റെ ഇലകളെ ഞാൻ നോക്കും  വളരെ നേരത്തെ തന്നെ ചില്ലകളിൽ നിന്നു  അടർന്നുപോയതിന്റെ  കരച്ചിൽ  അവരെ ക്ഷീണിതമാക്കിയിട്ടുണ്ട്. കൂടെ കൂടെ കൂട്ടിയിടുമ്പോൾ  അവർ എന്നെ  നിസ്സഹമായി നോക്കിയിട്ടുണ്ടാവണം ! പലപ്പോഴും ഞാൻ എന്നെ തന്നെ  നോക്കാറുള്ളത്  പോലെ,  കുറച്ചു കാലത്ത് ഉള്ള പരിഗണയെ എനിക് കിട്ടിയിട്ടുള്ളു.  ആദ്യം എനിക്കാ കാടു ഇഷ്ടമായിരിന്നു.  അവിടെ  പൂക്കുന്ന കാട്ടുപൂവിനുപോലും വല്ലാത്ത മണം അനുഭവപ്പെട്ടിരിന്നു..  കൂടെ കൂടെ കാട്  ഒരു വലയമായി തോന്നി,  അവിടെത്തെ  എല്ലാത്തിനും ഇഷ്ടാനുസരണം   സഞ്ചരിക്കാം...  കൂടുകൊത്തുന്ന മരംകൊത്തിഒരു മിനിറ്റായുസ്സുള്ളപ്പോഴും  പാറിപ്പറക്കുന്ന പാറ്റകൾ,   ഓരോദിവസവും വേരുകൾ  കയ്യടക്കുന്ന   എന്റെ തൂത്തിടങ്ങൾ,  എല്ലാതും  അവിടെ  വൈകിയെത്തിയ എന്നെ ഓർമ്മിപ്പിച്ചത് 

എനിക് കിട്ടാത്ത  തലയെടുപ്പുള്ള  മരങ്ങൾ കാണുന്ന ആകാശദൂരത്തെയാണ്.

ഇടക്കിപ്പോഴും അവിടെ നിന്നു  പോന്നെങ്കിലും ഓരോ ദിവസവും  എന്നെ കാടു വേട്ടയാടാറുണ്ട്, ഈ തറവാട്ടിൽ തിരിച്ചെത്തിയത് മുതൽ നരവീണാലും ഞാൻ സ്വപ്നം കാണും, ഈ ടുവഴികളിലെ പൊത്തുകളിൽ ഞാൻ  ഒളിച്ചുകളിക്കുന്നതായി   സങ്കൽപിക്കും,  
തൊട്ടാവാടി മുള്ളുകളെ   എളുപ്പം പറിക്കുന്നവളാവും.
കാറ്റത്തു അടരാത്ത  ഇലകളെ  കുറിച്ചോർക്കും 
വീണ്ടും ഞാൻ ആ കാടിൽ  എണീറ്റിരിക്കുന്ന  മരങ്ങളുടെ വള്ളികളോട്     ഒരിക്കൽ കൂടി പൂക്കുന്ന കാടുകളെ കുറിച്ചുപറയും.
 

Comments

Post a Comment