ഞാൻ
ചിലപ്പോൾ
ഞാൻ തന്നെ
എന്നെ അടിക്കും,
നുള്ളി വേദനിപ്പിക്കും,
ചിലപ്പോൾ ചുമ്മാതങ്ങ്
തലയെ ചുമരിലിടിക്കും,
ദുഃഖം സഹിക്കവയ്യാതാവുമ്പോൾ
ആരും കാണാതെ പൊട്ടിക്കരയും,
അന്നേരം ഞാൻ പോലുമറിയാതെ
അണപൊട്ടിയൊഴുകും വിധം
മിഴികൾ ഈറനണിഞ്ഞിരിക്കും...
മറ്റു ചിലപ്പോൾ
ഞാൻ തന്നെ
എന്നോട് കൺഗ്രാറ്റ്സ് പറയും,
ഉപഹാരങ്ങൾ നൽകും,
ചിലപ്പോൾ ചുമ്മാതങ്ങ്
കൂടെയിരുത്തി കട്ടനടിക്കും,
അപ്പോൾ ഹാപ്പിയായ
നിമിഷങ്ങളെ ഓർത്തെടുത്ത്
കുടുകുടേ ചിരിക്കും,
അന്നേരവും ഞാനറിയാതെ
അണപൊട്ടിയൊഴുകും വിധം
മിഴികൾ ഈറനണിഞ്ഞിരിക്കും...
ഇത് നശ്വര ജീവിതമാടോ...
നമ്മെ കരയിപ്പിക്കാനും
ചിരിപ്പിക്കാനും നമ്മൾ
കഴിഞ്ഞേ മറ്റാരുമുള്ളൂ...
Thanks...
ReplyDeleteGreat 💚💯
ReplyDelete