മണിയറയിലേക്ക്
കാലങ്ങൾ ഓരോന്നായി കടന്നുപോകുമ്പോഴുമെൻ,
ഹൃദയമെന്നും നിനക്കായി തുടിച്ചുയരുന്നു,
കാർമേഘങ്ങളിരുണ്ട് കൊഴിഞ്ഞിറങ്ങുന്നോരോ-
മഴത്തുള്ളിയിലുമെൻ നേത്രങ്ങളിൽ കണ്ണുനീർ തുള്ളികൾ മാത്രം....
എവിടെയെൻ പ്രിയ സഖി,
എന്നിൽ നിന്നെന്തേ
മുഖം മറഞ്ഞു പോകുന്നു നീ,
ആകാശ പറവതൻ ചിറകുകളാൽ പറന്നുയരുന്നു ഞാൻ എൻ നൊമ്പരവുമായി..
ഒടുവിൽ യദാർഥ്യമെന്തെന്നറിഞ്ഞു ഞാൻ,
തുണയാകുമെന്നു പറഞ്ഞവൾ മറ്റൊരുവന് തുണയായി എന്നിൽ നിന്നകന്നുവെന്ന സത്യം....
വേദനകൾ മാത്രമെൻ ഇടനെഞ്ചി ബാക്കിയാക്കി
ഒടുവിൽ എല്ലാം വെടിഞ്ഞന്യന്റെ പത്നിയായി മണിയറയിലേക്ക്...
Comments
Post a Comment