ഇവിടെ തുടങ്ങുന്നു
നാടകപരിശീലനം തുടങ്ങിയിരിക്കുമോ എന്ന ഭയത്തോടെയാണ് ഞങ്ങളവിടെ എത്തിയത്..
നേരം ഉച്ചകഴിഞ്ഞിരുന്നു..
വെയിൽ മങ്ങിയിരുന്നു..
ഭാഗ്യം...! ആരും എത്തിയിട്ടില്ല..
നേരത്തെ എത്തിയതിലുള്ള ആശ്വാസമുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ,
വരാനിരിക്കുന്നവരെ പഴി പറഞ്ഞു..
നാടകത്തിന് ആദ്യമായതുകൊണ്ട് തന്നെ ഭയത്തിന്റെ നേരിയ ഉറവ എന്നിൽ ഒഴുകാൻ തുടങ്ങുന്ന പോലെ തോന്നി..
തോന്നലല്ല... സത്യമായിരുന്നു..
സമയം വേഗത്തിൽ ഓടി..
ക്ലോക്കിലെ സൂചികൾ പതിവിലും വേഗത്തിൽ ഓടുന്ന പോലെ തോന്നി..
അവയ്ക്കെന്തിനാണ് ഇത്ര തിടുക്കം
എന്ന് ഞാനാലോചിച്ചു..
ഇരുട്ട് മൂടുന്നതിനനുസരിച്ച് കറുപ്പിന്റെ കാഠിന്യവും, ഭയത്തിന്റെ ആഴവും മാറിവന്നു.. ഒപ്പം ഹൃദയമിടിപ്പിന്റെ താളവും..
അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും അവരെത്തി..
ഒരുപാടുപേരുണ്ടായിരുന്നു..
മോഡേർൺ ആണെന്ന് തോന്നി...!
അവരിലൂടെ കണ്ണോടിച്ചശേഷം,
അറിയാതെ ഞാൻ എന്നെ നോക്കി..
അപ്പോൾ എനിക്കെന്തോ.....
പിന്നീട് ആലോചിക്കാൻ നിന്നില്ല..
ഞങ്ങൾ സ്റ്റെപ്പിലിരിക്കുകയായിരുന്നു,
പരസ്പരം അറിയാനുള്ള തിടുക്കം എല്ലാവരിലും കണ്ടു..
അവരൊക്കെ കണ്ണൂര്കാരായതുകൊണ്ട്,
അവരുടെ സംസാരശൈലി വ്യത്യസ്തമായിരുന്നു..
എനിക്കിഷ്ടപ്പെട്ടു..
ഞാനാസ്വദിച്ചു..
അപ്പോഴേക്കും ഒരേട്ടൻ സഖാവ് പറയുന്നതുകേട്ടു..
"നേരം വൈകി.."
"നാളെയാണ് പരിശീലനം"
ചെറുതായൊരാശ്വാസം തോന്നി..
നേരത്തെ ഇരുന്നതിൽ നിന്ന് കുറച്ച് മാറി താഴത്തെ സ്റ്റെപ്പിൽ ഇരിപ്പുറപ്പിച്ചു..
സംസാരിച്ചുകൊണ്ടിരിക്കെ,
വെള്ളം കുടിച്ച് വറ്റിച്ച കുപ്പികൊണ്ട് തലയിൽ ചെറുതായൊരു തട്ട്..
ഗൗരവത്തോടെ ഒരു ചോദ്യം..
"തന്റെ പേരോ..???"
തിരിഞ്ഞുനോക്കി..
അതവളായിരുന്നു...
Comments
Post a Comment