എന്റെ തോന്നലോ
എരിയുന്ന ചൂട് വേനലിലും
ഒരിളം കാറ്റായി നീ എന്നെ
തഴുകിയിരുന്നു
പിടയുമെൻ നെഞ്ചിനെരിച്ചിൽ
നീ മാത്രം കണ്ടിരുന്നു
നീ മാത്രം
ഹൃദയം കണ്ണീരാൽ രക്തം വാർക്കുമ്പോൾ
ഇത്തിരി സ്വാന്തനം ഏകിയത്
ജനൽ പഴുതിലൂടെ വന്ന കാറ്റ്
അത് നീയായിരുന്നോ
ഇരുളലയുമോ എന്നുള്ളിൽ
ഞാൻ ഭയപ്പെട്ടു
എങ്കിലും പ്രതീക്ഷതൻ
തൂവെളിച്ചം നീ എനിക്കേകി
നീ ആരായിരുന്നു എനിക്ക്
വെയിലിൽ തണലേകിയ
പടുവൃക്ഷമോ
അതോ കൈകൾ കുടയാക്കി
മഴനനയാതെ
കാത്ത അപരിചിതനോ
ആരെന്നറിയില്ല നീ എൻറെ
തണൽ നീ എൻറെ തണൽ
Comments
Post a Comment