ഒരു നിരീക്ഷകന്റെ കുറിപ്പുകൾ
ദൂരയാത്രകൾക്ക് പൊതുവെ രാത്രി ആണ് എനിക്കു താല്പര്യം. വേറൊന്നും കൊണ്ടല്ല ; ഒന്നു ചൂട് തീരെ അറിയില്ല ; രണ്ട് , ബസിൽ ഉറങ്ങി നല്ല ശീലം ഉള്ളത് കൊണ്ട് ഒട്ടും മുഷിപ്പും ക്ഷീണവും തോന്നാതെ യാത്ര ചെയ്യാം.. സമയവും ലാഭിക്കാം.. കോളേജിൽ നിന്നു വീട്ടിലേക്കും തിരിച്ചും അതുകൊണ്ടുതന്നെ രാത്രിയാണ് യാത്രക്ക് പൊതുവെ ഞാൻ തിരെഞടുകാറു.... ഈ യാത്രകൾ പലതും സംഭവ ബഹുലമായിരുന്നു..
അതിലെ ഒരു യാത്രയിൽ സംഭവിച്ച ആകസ്മികമായ ഒരനുഭവം...
കോളേജിലെ വാർഷികാഘോഷത്തിൽ പങ്കെടുത്തു ഞാൻ മടങ്ങുക ആയിരുന്നു .. സമയം ഏകദേശം 11 കഴിഞുകാണും.. സ്റ്റാൻഡിൽ നോക്കുമ്പോ അത്യാവശ്യം തിരക്ക്..
തിരക്കുള്ളതിനാൽ നമ്മൾ ജാഗരൂകരായി നിൽക്കണം...എങ്കിലേ ബസ് വന്നാൽ വേഗം കേറാൻ പറ്റു.. എങ്കിലേ സീറ്റ് കിട്ടു..അതുകൊണ്ട് ബാഗിന് നല്ല ഭാരം ഉണ്ടായിരുന്നിട്ടും , തോളിൽ നിന്നു ഇറക്കാതെ ഞാൻ തൂക്കികൊണ്ടു നിന്നു... നമ്മൾ നോക്കി നിക്കുമ്പോ പൊതുവെ ബസ് വരില്ലലോ..അതുകൊണ്ട് മനസ്സു എപ്പോഴോ ഒന്നു മാറിയപ്പോഴേക്കും ഒരു ksrtc ബസ് വന്നു...എങ്കിലും സകല ആരോഗ്യവും വെച്ചു ഞാൻ തള്ളി കേറി ..നോക്കുമ്പോ ദേ ഒരു സീറ്റ് ഫുൾ കാലി ..വേഗം കേറി സൈഡ് സീറ്റ് തന്നെ പിടിച്ചു ..
'ksrtc ബസ് , സൈഡ് സീറ്റ് , തണുത്ത കാറ്റ് , ഹെഡ്സെറ്റ്' .. ആഹാ അന്തസ്സ്...
എന്നു പറയാൻ വരട്ടെ.. അനാവശ്യമായ ഒരുപാട് ചിന്തകൾ കൊണ്ടു മനസ്സു ആകെ ഔട്ട് ആയിരുന്നു.. നമ്മളീ വിഷമിച്ചിരിക്കുമ്പോ കേക്കുന്ന എല്ലാ പാട്ടും , അതിൻറെ വരികൾ; അതു നമ്മളെ തന്നെ ഉദേശിച്ചാണോ എന്നു തോന്നറില്ലേ ?.. അതിനാൽ ഞാൻ വെച്ചത് 'ധാഖിനഖ ദില്ലോം ദില്ലോം ' ആണെങ്കിലും വരികൾ എനിക് ഭയങ്കര ഹൃദയസ്പർശിയായി തോന്നി... അതിനാൽ ഹെഡ്സെറ്റ് ബാഗില്ലിട്ട് നിർവികാരതയോടെ ഞാൻ നോക്കു നിന്നു..
പെട്ടന്നു ഫോൺ ഒന്നു വൈബ്രേറ്റ് ചെയ്തു.. നോക്കുമ്പോ ദേ ഒരു whats up മെസ്സേജ്.. 'ബസിൽ കയറിയോ ?' അപ്രതീക്ഷിതമായ ആ മെസ്സേജ് എന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി .. ഹോർമോൺ പോലെ അതു എനിക് മൂഡ് സ്വിങ് വരുത്തി..
" ആരാ മോനെ ? "
ചോദ്യം കേട്ടാണ് പെട്ടന്നു ഞാൻ എന്റെ തൊട്ടടുത്തിരുന്ന ആളെ ശ്രെദ്ധിച്ചത്.. ആളു ഏകദേശം 60 വയസ്സു തോന്നിക്കുന്ന ഒരു അപ്പൂപ്പനാണ്.. ഞാൻ പുരികം പൊക്കി ചുണ്ടിൽ ഒരു ആക്കിയ ചിരി ചിരിച്ചു ഒരു 'കേശവൻ മാമൻ' നോട്ടം
നോക്കി പറഞ്ഞു ... 'ആരുമില്ല ചേട്ടാ'..
കൂടുതൽ ഇങ്ങോട്ടുള്ള ചോദ്യം ഒഴിവാക്കാൻ ഞാൻ അങ്ങോട്ടു കേറി ചോദിച്ചു ..' അപ്പൂപ്പൻ എങ്ങോട്ടാ ?'
'മൂവാറ്റുപുഴ വരെ' ...
' മോൻ എങ്ങോട്ടാ ?'
' വീട് പാലക്കാടാനു , തൃശൂർ ഇറങ്ങി മാറികേറണം'
പതിയെ ആ അപ്പൂപ്പൻ എന്റെ വിശേഷം ഓക്കെ ചോദിച്ചു..സന്തോഷത്തോടെ നാട്ടിലെയും വീട്ടിലെയും ഒക്കെ വിശേഷങൾ പുള്ളി എന്നോട് പറഞ്ഞു..നർമ്മം കലർന്ന പുള്ളിടെ സംസാരം എനിക് നല്ല പോലെ പിടിച്ചു .. കഥ കേക്കാനും കഥ പറയാനും എനിക് നല്ല ഇഷ്ടമാണ് പണ്ടുമുതലേ...
സംസാരത്തിനിടയിൽ പുള്ളി എനിക് ഒരു പുസ്തകം നീട്ടി .അതിന്റെ തലക്കെട്ടു ഇങ്ങനെ ആയിരുന്നു ' ഒരു നിരീക്ഷകന്റെ കുറിപ്പുകൾ ' 'The Log Book of an Observer'. ഞാൻ ബുക് മറിചു നോക്കി.. ഓരോ വിഷയകൾ ; രാഷ്ട്രീയം, സാമൂഹികം, സിനിമ , കല , ടെക്നോളജി തുടങി നിരവധി വിഷയകളിലെ തൻറെ അഭിപ്രായം അയാൾ ( എഴുതിയ ആളുടെ പേര് ഞാൻ പറയുന്നില്ല) ഭംഗിയിൽ എഴുതിയിട്ടുണ്ട്... ചില ലേഖനങ്ങൾ ഇംഗ്ലീഷിൽ ; ചിലതു മലയാളത്തിൽ.. അങ്ങനെ ... ഞാൻ കുറച്ചൊക്കെ ഓടിച്ചു നോക്കി...
പെട്ടന്നാണ് ബുക്കിന്റെ അവസാന ഭാഗത്തായി ഞാൻ , ലേഖകനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾ എഴുതി വെച്ചതായി കണ്ടത്...
ഞാൻ ചോദിച്ചു ' ആരാ ഇത് '
' എന്റെ മകനാണ് '...
' ആഹാ പുള്ളി ഇപ്പോ എന്തു ചെയാ ? '
മുഖത്തു മായാത്ത പുഞ്ചിരിയോടെ അപ്പൂപ്പൻ പറഞ്ഞു .. ' അവൻ ഇപ്പൊ ഇല്ല മോനെ , തിരുവനന്തപുരത്തു ആശുപത്രിയിൽ കിടന്ന് അവൻ കുത്തി കുറിച്ചിട്ടതാ ഇതൊക്കെ ' , " ഞാൻ അതൊക്കെ കണ്ടെടുത്തു ഒരു പുസ്തകം ആക്കി , അതു പ്രിന്റ് ചെയ്തു വരുന്ന വഴിയാണ്'
ഞാൻ സബ്ധനായി... എന്തു പറയണം എന്നറിയാത്ത അവസ്ഥ... ഞാൻ ആ ബുക്കിന്റെ പുറം ചട്ട നോക്കി... ആ അപ്പൂപ്പന്റെ അതേ പുഞ്ചിരിയോടെ ഒരാൾ അതിൽ ചിരിച്ചിരിപ്പുണ്ടാർന്നു...
ഞാൻ ചോദിക്കാതെ തന്നെ ആ അപ്പൂപ്പൻ തന്റെ മകനെ കുറിച്ചു വാതോരാതെ സംസാരിച്ചു.. ബിടെക് അവസനവര്ഷം അയപ്പോഴാണ് അവനെ ഒരു രോഗം പിടിപെട്ടത്.. പഠിക്കുന്ന കാലത്തു തൻറെ മകന് കിട്ടിയ സമ്മാനങളെയും അവന്റെ അനുഭവകളെയും ഓക്കെ കുറിച്ചു ആ അപ്പൂപ്പൻ വാചാലനായി.. അവന്റെ സ്വപ്നകൾ , പ്രണയം... അങ്ങിനെ കൊറേ...
മനസ്സിന്റെ ഉള്ളിൽ എനിക്കുള്ള സകല വൈകാരികതയും ഉൾകൊള്ളിച്ചു കൊണ്ട് ഞാൻ അതു കേട്ടിരുന്നു.ജീവിതത്തിൽ ഒരുപാട് സ്വപ്നകൾ കെണ്ടുനടന്ന അവൻ എന്റെ മനസ്സിലും ഒരു വിങ്ങലായി മാറി.. സമയം പോയതെ അറിഞില്ല
ഞങൾ പോലും അറിയാതെ ബസ് മൂവാറ്റുപുഴ എത്തി.. ഇറങാൻ നേരം എന്നെ നോക്കി ആ അപ്പൂപ്പൻ പറഞ്ഞു
' അവനും ഇങ്ങാനായിരുന്നു മെസ്സേജ് കണ്ടു ഇടക് ചിരിക്കാരുണ്ടായിരുന്നു , അതാ മോനെ കണ്ടപ്പോ ഞാൻ ചോദിചെ...
അതു വരെ ചിരിച്ചു മാത്രം കണ്ട ആ മുഖത്തു ആദ്യമായി ഞാൻ മറ്റൊരു ഭാവം കണ്ടു...
(ഒരു നിമിഷമെങ്കിലും പുള്ളിയെ തെറ്റിദ്ധരിച്ചതിൽ എനിക് കുറ്റബോധം തോന്നി)
എന്നോട് നന്നായി പഠിക്കാൻ പറഞ്ഞു ആ അപ്പൂപ്പൻ ബസ് ഇറങ്ങി സ്റ്റാന്റിലൂടെ പതിയെ നടന്നു പോയി...
നിർവികാരതയോടെ തിരുവല്ലയിൽ നിന്നു തുടഗങിയ യാത്ര മൂവാറ്റുപുഴയിൽ എത്തിയപ്പോഴേക്കും വൈകാരികതയുടെ ഒരറ്റം എത്തിയിരിക്കുന്നു. തിരക്കൊഴിഞ്ഞ ബസിൽ ഞാൻ പതിയെ തല ചെരിച്ചു വെച്ചു കിടന്നു.. ഉറക്കം വന്നതെ ഇല്ല.. കണ്ണടക്കാൻ ശ്രമിച്ചപ്പോഴൊക്കെയും തെളിഞത് ' ഒരു നിരീക്ഷകന്റെ ... കുറിപ്പുകളുടെ പുറംചട്ടയിൽ ചിരിച്ചിരിക്കുന്ന ആ മുഖം മാത്രമായിരുന്നു.... തൃശ്ശൂര് വരെ ഉറങിയില്ല.. പിന്നീട് എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണത് ഞാനും അറിഞില്ല...
♥️♥️
ReplyDelete👌👏👏
ReplyDeleteNice 👍
ReplyDelete