ദുബായിൽ നിന്നൊരു പെട്ടി
ദുബായിൽ നിന്നൊരു പെട്ടി
ഹലോ...
ഹലോ ... നജീബിന്റെ ഭാര്യ സുഹ്റയല്ലെ...
അല്ല ... ഇങ്ങളെ വല്ലിമ്മ.. ന്റെ കുഞ്ഞിക്കാ, ഇങ്ങളെ ശബ്ദം ഞാന്‍ കേൾക്കാൻ തുടങ്ങിയിട്ട് നാള് കുറച്ചായി .. അതോണ്ട് ന്നെ പറ്റിക്കാൻ നോക്കണ്ട..
അതൊക്കെ പോട്ടെ രണ്ട് മൂന്ന് ദിവസായല്ലൊ വിളിച്ചിട്ട് ... എവിടെയ്നു...
ഒന്നും പറയെണ്ടന്റെ പൊന്നോ.,അറബീന്റെ കെട്ടിക്കാനായ മോൾക്ക് പനി.. രണ്ട് ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു.... ആ കുട്ടിക്കാണേല് ന്നെ കാണാതെ പറ്റൂലാന്നും...
ദേ ഇക്കാ... ഇന്ക്ക് ദേഷ്യം വര്ണ്ട്ട്ടോ... ന്നാ പിന്നെ ഓളെ കെട്ടി അവിടെ കൂടിക്കൂടെയ്നോ.. ന്തിനാ ന്നെ കെട്ട്യേ..
ന്റെ പൊന്നുമോളെ, ഞാൻ വെറുതെ പറഞ്ഞതാ.. ജോലി തിരക്കായതോണ്ടാ വിളിക്കാഞ്ഞത്...
ന്നാ പിന്നെ അത് പറഞ്ഞാൽ പോരെ...
ആ.. നീ ഉമ്മാക്ക് ഫോൺ കൊടുക്ക്...
ok... ഉമ്മാ.ദാ ഫോൺ ,, കുഞ്ഞിക്കേണ്...
.............
ഹലോ....
ഹലോ ഉമ്മാ ... അസ്സലാമു-അലൈക്കും....
വഅലൈക്കുമുസ്സലാം...
ന്താ മോനേ സുഖാണോ അനക്ക്...
ഇന്ക്ക് സുഖം തന്നെ മ്മാ....
ആ പിന്നേയ്... ഞാനിവിടന്ന് കൊറച്ച് സാധനം കൊട്ത്തയ്ക്ക്ണ്ട്,, ഇങ്ങക്ക് എന്താ മാണ്ടീത്... എന്ത് വേണേലും പറഞ്ഞോളീ...
ന്റെ കുഞ്ഞോ... മ്മാക്ക് ഇപ്പോ വേണ്ടത് ന്റെ മോനേണ്... പറ്റോങ്കില് ഇജ് ആ പെട്ടീല് കയറി ഇങ്ങട്ട് പോര്... ഇജിപ്പോ സാധനൊന്നും അയക്കണ്ട . ആദ്യം ബേങ്കിലെ കടം തീർക്കാൻ നോക്ക്....
ആ ഉമ്മാ അത് ഞാൻ തീർത്തോളാ.... ഇങ്ങള് ഫോണ്‍ സൂറാക്ക് കൊട്ക്കി...
ആ ശരി മോനേ..
..............
ന്തേക്കാ..
ആ... ഞാൻ എന്തേലും കുറച്ച് സാധനം അയക്കാ.. നിനക്ക് എന്താ വേണ്ടീത്..
അത് പിന്നേ.... ന്റെ ഫോണ്‍ കേട് വന്ന്ക്ക്ണ് പിന്നെ ഒരു പർദ അത് മതി... പിന്നെ ആയിശാക്കും ഫാത്തിമാക്കും എന്തേലും..
ഹാ അതില്‍ ആദ്യം പറഞ്ഞത് ഞാൻ വരുമ്പോ കൊണ്ടോരാ.. പർദ അയക്കാ..
ആ ശരി ഇക്കാ..
പിന്നെ വേറെ എന്തൊക്കെ,, ഒക്കെ റാഹത്തല്ലെ..
അതെ ഇക്കാ...
എന്നാ ശരി ഞാൻ നാളെ വിളിക്കാ...
ശരി...
................
ദിവസങ്ങൾക്ക് ശേഷമുള്ള ഒരു രാത്രി...
ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ഉറക്കച്ചടവോടെ സുഹ്റ എണീറ്റു.. നോക്കിയപ്പോ നജീബാണ്...
അവൾ കോൾ എടുത്തു....
ഹലോ... എന്താടീ നീ ഇത് വരെ ഉറങ്ങിയില്ലെ...
ആ ഇക്കാ... പണിയൊക്കെ കഴിഞ്ഞ് ഇപ്പോ വന്ന് കിടന്നതാ ഒന്ന് ഉറങ്ങി വന്നപ്പോഴേക്കും ഇങ്ങള് വിളിച്ച്... ഇങ്ങളെന്താ ഈ നേരത്ത് ...
ഒന്നൂല്ലടീ. കിടന്നിട്ട് ഉറക്കം വരുന്നില്ല... നാട്ടിൽ വന്ന് നിന്നേം ഉമ്മാനേം കാണാനൊക്കെ ഒരു പൂതി...
ന്റെ ഇക്കാ,, ഇങ്ങളോട് ആരാപ്പോ അവിടെ നിക്കാൻ പറഞ്ഞേ ... ആവശ്യത്തിന് പണി നാട്ടില്‍ തന്നെ ഇല്ലേ... കിട്ടുന്ന കൂലി കുറവാണേലും സമാധാനത്തോടെ ജീവിക്കാലോ...
എല്ലാം നിർത്തി നാട്ടില്‍ വരണംന്ന് ഉണ്ട്. ഇവിടെ വന്ന് പെട്ടാൽ പിന്നെ ഊരി പോരാൻ പാടാ... പിന്നെ വീടിന്റെ പണിയൊക്കെ തീർക്കണ്ടേ... പിന്നെ ആയിശാനെ കെട്ടിച്ചയക്കണം.. ബേങ്കിലെ കടം തീർക്കണം. ഇതെല്ലാം കൂടെ നാട്ടില്‍ നിന്നാ നടക്കൂല..
അല്ലാ ... ഞാന്‍ സാധനം അയച്ചിരുന്നു... പെട്ടി എത്തിയോ... പെട്ടി വീട്ടിലെത്തിക്കാൻ ശുക്കൂറിനോട് പറഞ്ഞിട്ടുണ്ട്...
അത് എത്തീട്ടില്ല...
ഹാ.... വന്നോളും... എന്നാ ഞാൻ വെക്കാ.. കയ്യിലും കാലിലുമൊക്കെ ഒരു വേദന,, ഒന്ന് ഉറങ്ങി എണീറ്റാലെ മാറു..
ശരി ഇക്കാ.ഇങ്ങള് കിടന്നോളി...
സലാം പറഞ്ഞ് രണ്ട് പേരും നിദ്രയിലേക്ക് വീണു.
......
രണ്ട് ദിവസത്തിന് ശേഷം....
കീ... കീ...... കീ.....
മോളേ സുഹറാ... ആ ഗേറ്റൊന്ന് തുറന്ന് കൊട്ക്ക് ആരോ വന്ന്ക്ക്ണ് ....
ആ ശരി മ്മാ....
സുഹ്റ ഓടിച്ചെന്ന് ഗേറ്റ് തുറന്നു...
ശുക്കൂറിന്റെ കാറാണ്... പിന്നിൽ ഒരാൾക്കൂട്ടവും ഉണ്ട്..
ആൾക്കൂട്ടം കണ്ടപ്പോൾ അവൾ അകത്തേക്ക് ഓടി.
വാതിലിന്റെ മറവിലൂടെ തല മാത്രം പുറത്തിട്ട് അവൾ നോക്കി...
കാർ മുറ്റത്തേക്ക് കയറി വന്നു...
പിന്നിൽ ആൾക്കൂട്ടവും അതിന്റെ പിന്നിൽ ഒരു ആംബുലൻസും... ശുക്കൂർ കാറിൽ നിന്നും ഇറങ്ങി ആംബുലൻസിന്റെ പിൻ വാതിലുകൾ തുറന്നു... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. നാട്ടുകാരിൽ രണ്ടാളുകൾ ചേർന്ന് ഒരു പെട്ടി പുറത്തെടുത്തു. അവരാ പെട്ടി വീടിന്റെ പൊട്ടിപൊളിഞ്ഞ നിലത്ത് വെച്ചു. സുഹ്റ കണ്ണുകൾ മിഴിച്ച് അന്തംവിട്ട് നിന്നു... അവൾ ബോധരഹിതയായി നിലത്ത് വീണു... ആരൊക്കെയേ ചേർന്ന് അവളെ അടുത്തുള്ള കട്ടിലിൽ കിടത്തി. അകത്തെ ബഹളം കേട്ട് അടുക്കളയിൽ നിന്നും ഉമ്മ വന്നു. കാര്യമറിയാതെ ശുക്കൂറിനെ കണ്ടപാടെ ഉമ്മ ചോദിച്ചു.
നജീബിന്റെ പെട്ടി വന്നോ മോനേ..
വന്നു ഉമ്മാ... അന്ന് ഉമ്മ പറഞ്ഞ പോലെ പെട്ടിയിൽ ഞാനും ഇങ്ങ് പോന്നു... ഒരുപക്ഷെ നജീബിന്റെ ആത്മാവ് ഇങ്ങനെ പറഞ്ഞ് കാണും...
മണിക്കൂറുകൾക്ക് ശേഷം അവനേയും അവന്റെ സ്വപ്നങ്ങളേയും മറവ് ചെയ്യപ്പെട്ടു..
ദിവസങ്ങൾക്ക് ശേഷം ആ വീട്ടിൽ വീണ്ടുമൊരു പെട്ടി വന്നു.. പക്ഷെ ഫാത്തിമയും ആയിശയുമൊന്നും അത് തുറന്ന് നോക്കിയതേയില്ല... എങ്കിലും രണ്ട് പെട്ടികൾക്കും ഒരേ മണമായിരുന്നു... നജീബിന്റെ വിയർപ്പ് പുരണ്ട അറബിനാടിന്റെ മണം.!
ശുഭം..
🙌💌
ReplyDeleteവായിച്ചിരിക്കാൻ തോന്നി. പക്ഷെ അറിയാതെ കണ്ണ് നിറഞ്ഞു
ReplyDelete