അവൾ എന്ന രക്തസാക്ഷി
അവൾ എന്ന രക്തസാക്ഷി
ഇന്നും പതിവുപോലെ പലരും വന്നു. ഞാനെന്ന മാംസപിണ്ഡത്തെ പരസ്പരം പങ്കുവച്ചു. ചുണ്ടിൽ ചോര പൊടിഞ്ഞു. അടിവയർ ആളിക്കത്തി. അവരുടെ ദാഹങ്ങൾ അടുക്കി ചില്ലറ തുണ്ടുകളാൽ എനിക്ക് വില നൽകി അവർ നടന്നകന്നു. ഇന്ന് വന്നവരിലും ഞാനവനെ തിരഞ്ഞു. മങ്ങിയ മുഖങ്ങൾക്കിടയിൽ ഒന്നും വ്യക്തമാകുന്നില്ല ഒന്നും ഓർമ്മ കിട്ടുന്നില്ല ഏതോ ഓർമ്മകൾ ക്കിടയിൽ ഞാനിന്നും തളയ്ക്കപ്പെട്ടവൾ. ഓർമ്മകളെ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ ഓർമ്മകൾ ക്കിടയിൽ തളയ്ക്കപ്പെട്ട അവളായി സ്വയം എത്രനാൾ ഇങ്ങനെ എന്ന് എനിക്കറിയില്ല. "നീ എവിടെ സുരക്ഷിത ആയിരിക്കും. ഞാൻ പോയി പെട്ടെന്ന് വരാം. അതുവരെ ഇവിടെയുള്ളവർ പറയുന്നതൊക്കെ കേട്ട് നല്ലകുട്ടിയായി ഇരിക്".-അവനിൽ നിന്നും കേട്ട അവസാന വാക്കുകൾ.ആരായാലും അന്വേഷിക്ക് പെടാതെ എന്നെപ്പോലുള്ള ഒരുവൾക്ക് പറ്റിയ സുരക്ഷിത സ്ഥലം ആയി അവനു തോന്നിയത് ഇവിടെ ആവാം. പകൽ വെളിച്ചത്തിൽ അന്യയായ് രാത്രിയെ സ്നേഹിക്കാൻ നിർബന്ധിക്ക പെടുന്ന തങ്ങൾക്ക് പറയാനുള്ളത് പാഴ് വാക്കുകൾ മാത്രം.18 വയസ്സുകാരിയുടെ എടുത്തു ചാട്ടത്തിൽ മാംസപിണ്ഡമായി ജീവിതം തീർക്കേണ്ടി വന്ന ജന്മം. ഏകാന്തതയിലെ പ്രതീക്ഷയായിരുന്നു അവൻ. ഒറ്റപ്പെടലുകൾ ക്കിടയിലെ ഒരു കൂട്ട് അത്രമാത്രം പ്രതീക്ഷിച്ച ആ കൈ പിടിച്ചു യാത്രയായപ്പോൾ അനന്തമായ അന്ധകാരത്തിലേക്ക് ആ കൈകൾ തന്നെ കൊണ്ട് എത്തിക്കുക എന്നത് ആ 18 കാരിക് തിരിച്ചറിയാൻ പ്രയാസം തന്നെയാണല്ലോ. തിരിച്ചറിയപ്പെട്ടപ്പോഴേക്കും കാലുകൾക്കിടയിൽ രക്ത ചാലുകൾ സൃഷ്ടിക്കപ്പെട്ടിരുന്നു. ആ രക്തകറ പിന്നീട് ഒരിക്കലും നിലച്ചിട്ടില്ല. അടിവയറ്റിൽ തിളപ്പ് ശമിപ്പിക്കാനുള്ള ഉപകരണമായി മാറ്റപ്പെട്ട കഴിഞ്ഞിരുന്നു അപ്പോഴേക്കും ഞാൻ. പക്ഷേ ഒന്നുണ്ട്. നോട്ടുകൾ എനിക്ക് വിലയിടുന്ന മനുഷ്യരിൽ ആ ഒരു പരിചിത മുഖം തീരാറുണ്ട് ഞാനിന്നും. എനിക്ക് ആദ്യമായി വിലയിട്ട ആ മനുഷ്യനെ ഒന്നു കാണണമെന്നുണ്ട്. ആ കണ്ടുമുട്ടലിൽ അവന് മാത്രമായി തീരണം എനിക്ക്. എന്നിലെ രക്തക്കറകൾ അവനിൽ അലിയിച്ചു ചേർത്ത് അവൻ ആകുന്ന ആദ്യ പ്രണയത്തിലൂടെ എനിക്ക് മുക്തി നേടണം. എന്നെ " സുരക്ഷിത സ്ഥലത്ത്" കൊണ്ടെത്തിച്ച അവനിൽ എന്റെ രക്ത ചാലുകൾ നിലക്കണം. അതിനായി അവനെ തിരിയാറുണ്ട് ഞാൻ പലരിലും. ഒന്നും വ്യക്തമല്ലെങ്കിലും എന്നിൽ ആഞ്ഞടിക്കുന്നവരിൽ അവന്റെ മുഖം അവ്യക്തമായി കാണാറുണ്ട്. എന്നാൽ എനിക്കൊന്നും ഓർമ്മ കിട്ടുന്നില്ല. ഒരിക്കൽ എന്റെ ഓർമ്മകൾക്ക് വ്യക്തത കൈവരും അന്ന് ഞാൻ അവനെ കണ്ടെത്തുകയും ചെയ്യും. എന്റെ മുക്തി അവനിൽ അലിഞ്ഞുചേർന്ന ഞാൻ നേടുമ്പോൾ അവന്റെ വികാരം എന്റെ കൈകളാൽ ഞാൻ അറത്ത് മാറ്റിയിരിക്കും. ഇനിയൊരിക്കലും ഒരു പതിനെട്ടുകാരിയുടെ എടുത്തുചാട്ടം ആയി മാറാൻ അവൻ ഉണ്ടാവില്ല. എന്നിട്ട്, ഈ ലോകത്തോട് ഉറക്കെ ഉറക്കെ വിളിച്ചു പറയണം എനിക്ക് രാത്രിയുടെ മകളായി ഒരു പെൺ ജന്മങ്ങളും പിറക്കപെടുന്നില്ല എന്ന്. വെളിച്ചത്തിൻ മാന്യന്മാർ തന്നെയാണ് തങ്ങളെ രാത്രിയുടെ അന്ധകാര ചുഴിയിലേക്ക് എടുത്തറിയുന്നത്. വേശ്യ കൾ എന്ന് മുദ്രകുത്തുന്നത്. കാമ വെറിയുടെ അവസാന ഉത്തരം ആയി പരിണമിക്ക പെടുന്ന വേശ്യകൾക്കും പറയാനുണ്ട് ഏകാന്തതയുടെ അന്ധകാരത്തിൽ തീർത്ത കഥകൾ. ഒരു പെണ്ണും ഒറ്റയ്ക്ക് പിഴക്കപ്പെടുന്നനില്ല പെണ്ണിനെ മാത്രം പിഴക്കപ്പെട്ടവളായി ആയി കാണുന്ന സമൂഹം കേൾക്കപെടാത്ത വെറും പഴങ്കഥകളായി മാറുന്ന പെൺ ജന്മങ്ങൾക്ക് ഞാൻ ഒരു രക്തസാക്ഷിയാവും.
👍👍👍
ReplyDeleteNice.👍👍
ReplyDelete