ചിതറാത്ത കണ്ണാടികൾ
ചീകിമാറ്റിയ മുടിനാരുകൾക്കിടയിൽ
തുറന്നെന്റെ കൺമിഴികോണുകൾ.
വകച്ചുമാറ്റിയൊരുക്കാനെനിക്കിന്ന്
നിലാനേരം പൂത്ത മുല്ലപൂക്കളില്ല..
കൂരിരുട്ടിൽ ചിലച്ച മിന്നൽപിണർപ്പുപോൽ
നിറം നരപ്പാകിയ നഷ്ടങ്ങളങ്ങനെ നിരങ്ങി നിൽക്കയാം.
ഇരുൾ മൂടി കിടന്നൊരെൻ സ്വപ്നങ്ങൾ
വെളിച്ചം കാണാതെയെന്നിൽ
പ്രതിഷേധിക്കയാം ഇന്ന്..
നീര് വറ്റി ഉണങ്ങിയ കണ്ണുകൾ
എപ്പോഴും വെള്ളെഴുത്തിന്റെ
മേന്മ പറയുകയാം..
മങ്ങുമെന്നിലെ സ്വത്വമെന്നപ്പോൽ മാറ്റം അനുവദിക്കാത്തൊരെൻ
സത്യം പോൽ
തളർന്നു പോരാടുമീ കണ്ണുകൾ..
ചുളിഞ്ഞ മേനിയാകെയിന്ന്
അടുത്ത ഉഷസ്സിൽ അലിഞ്ഞുപ്പോവാം..
ഉണർന്നൊരാ ഉടൽ ഉടയിലൊരിക്കലുമെന്നോതുമീ നേരം .
പൊന്തുമീ സിരകളെല്ലാം
എന്നിൽ ആറിതണുക്കാത്ത സ്വപ്നങ്ങൾ
ഉണ്ടെന്നെന്നെ ഓർമിപ്പിച്ചു ചൊല്ലി..
ഉടഞ്ഞ നൊമ്പരചാലുകൾ
പതിമായങ്ങാറുള്ള രാത്രിതൻ
കഥചൊല്ലുകയാം..
ഇനിയെന്നിൽ പൂക്കാൻ ചുവന്ന
പൂക്കളൊന്നുമില്ല വിരിഞ്ഞിറങ്ങാൻ
വസന്തത്തിൽ ഓർമ്മയുമില്ലായിരിക്കും..
എങ്കിലും പൂക്കാലം
എനിക്കായ് പൂത്തുനിറയുന്നുണ്ടാവാം.
ഈ മുഖത്തിലിന്നും ചോർച്ചയില്ലാത്തൊരു
ചന്തം ഉണ്ടെന്നറിയാമെനിക്ക്..
ചായപകിട്ടുകളൊന്നുമേ തീണ്ടാത്തൊരു ചെലുണ്ടെനിക്ക്..
തെളിഞ്ഞ കണ്ണിലും വിടർന്നചിരിയിലും
നിറംമാങ്ങാതെയെൻ സ്വപ്നങ്ങളുണ്ടെനിക്ക്..
അന്നെനിക്കായ് തളിർത്ത പൂമരചില്ലകൾ
ഇന്നുമെൻ നെഞ്ചിലിരിപ്പുണ്ട്
ഒരിലപ്പോലും കൊഴിയാതെ..
ഇടാറാതെ നീങ്ങുമീ കാലുകൾ..
സങ്കോചമെല്ലാം വെടിഞ്ഞിരിക്കാം..
മലർമണം പൂത്തയെൻ സ്‌മൃതികളിൽ
ഇന്നും ഞാൻ ഋതുക്കൾ തീണ്ടാത്ത ഒരിതൾ പുഷ്പമല്ലോ...
വീഥികളിലെല്ലാം തിരഞ്ഞുപ്പോം
എൻ വാർദ്ധക്യമത്രെയും..
ഉരുവിടും കിനാക്കളത്രെയും ദൂരം
അകന്നൊഴിയില്ലീ മേഘമത്രയും..
മറുപ്പുറം ചേക്കാറാക്കാലം വരെ
ഈ അപക്ഷയനാളുകളിൽ അനങ്ങുകയില്ല..
നോക്കുമ്പോഴെന്നിൽ പുതിയതായ് പൂവിട്ട
മോഹവും ചോടുപ്പറ്റി വളർന്നയെൻ ജീവനും കാണാം..
ആഴ്ന്നിറങ്ങിയ മറ്റൊരു പോരാട്ടവും.
അതുമാത്രമാണ് ഞാൻ അന്നും ഇന്നും...
👍
ReplyDelete