തുരുമ്പെടുത്ത ഓർമ്മകൾ
അതെ..അതൊരു പഴയ ഫോട്ടോ ആണ്..കാലപഴക്കം കൊണ്ടാവണം ഫ്രെയിം എല്ലാം തുരുമ്പെടുത്തിരിക്കുന്നു.
അവഗണനകൾ താങ്ങാനുള്ള ശക്തിയില്ലാത്തത് കൊണ്ടോ, ഓർമ്മകൾ കുന്നുകൂടി കിടന്നതുകൊണ്ടോ ആവും.. ആ ചിത്രം പഴയത് പോലെ അത്ര വ്യക്തമല്ല.എങ്കിലും കാണുവാനായി തിടുക്കം കൂട്ടി.ഒടുവിൽ കാലം തുരുമ്പിച്ച മനസ്സെന്ന കണ്ണട പതിയെ ഒന്ന് ശെരിയാക്കി സൂക്ഷ്മതയോടെ വീണ്ടും നോക്കി.ഒടുവിൽ മങ്ങിപഴകിയ ആ ഓർമകളെല്ലാം മൺമറഞ്ഞവരിലേക്ക് എത്തിക്കുന്നു.അതെ..ആ വ്യക്തി പണ്ടെന്നോ മനസ്സിൽ നിന്നും മരിച്ചു മറന്ന് പോയതാണ്.
Comments
Post a Comment