രണ്ട് കൈയും കാലും
രണ്ട് കൈയും കാലുമുള്ള
ഏത് കഴുതക്കും ചുമടെടുക്കാം
രണ്ട് കൈയും കാലുമുള്ള
ഏത് കുതിരക്കും ഓടിനടക്കാം
രണ്ട് കൈയും കാലുമുള്ള
ഏത് പന്നിക്കും വൃത്തിയാക്കാം
രണ്ട് കൈയും കാലുമുള്ള
ഏത് പട്ടിക്കും കവലിരിക്കാം
രണ്ട് കൈയും കാലുമുള്ള
ഏത് പോത്തിനും നിലമൊരുക്കാം
പക്ഷെ, ദാഹം മറന്ന് ഓടിനടക്കാൻ
ക്ഷീണം മറന്ന് ചുമടെടുക്കാൻ
മോഹം മറന്ന് നിലമൊരുക്കാൻ
ജീവൻ മറന്ന് കാവലിരിക്കാൻ
രണ്ട് കൈയും കാലുമുള്ള
മനുഷ്യന് മാത്രമേ സാധിക്കൂ
ഓർക്കുക
മനുഷ്യന് മാത്രമേ സാധിക്കൂ.

Amboo pwolii pwolii
ReplyDelete