നാടകപരിശീലനം തുടങ്ങിയിരിക്കുമോ എന്ന ഭയത്തോടെയാണ് ഞങ്ങളവിടെ എത്തിയത്.. നേരം ഉച്ചകഴിഞ്ഞിരുന്നു.. വെയിൽ മങ്ങിയിരുന്നു.. ഭാഗ്യം...! ആരും എത്തിയിട്ടില്ല.. നേരത്തെ എത്തിയതിലുള്ള ആശ്വാസമുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ, വരാനിരിക്കുന്നവരെ പഴി പറഞ്ഞു.. നാടകത്തിന് ആദ്യമായതുകൊണ്ട് തന്നെ ഭയത്തിന്റെ നേരിയ ഉറവ എന്നിൽ ഒഴുകാൻ തുടങ്ങുന്ന പോലെ തോന്നി.. തോന്നലല്ല... സത്യമായിരുന്നു.. സമയം വേഗത്തിൽ ഓടി.. ക്ലോക്കിലെ സൂചികൾ പതിവിലും വേഗത്തിൽ ഓടുന്ന പോലെ തോന്നി.. അവയ്ക്കെന്തിനാണ് ഇത്ര തിടുക്കം എന്ന് ഞാനാലോചിച്ചു.. ഇരുട്ട് മൂടുന്നതിനനുസരിച്ച് കറുപ്പിന്റെ കാഠിന്യവും, ഭയത്തിന്റെ ആഴവും മാറിവന്നു.. ഒപ്പം ഹൃദയമിടിപ്പിന്റെ താളവും.. അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും അവരെത്തി.. ഒരുപാടുപേരുണ്ടായിരുന്നു.. മോഡേർൺ ആണെന്ന് തോന്നി...! അവരിലൂടെ കണ്ണോടിച്ചശേഷം, അറിയാതെ ഞാൻ എന്നെ നോക്കി.. അപ്പോൾ എനിക്കെന്തോ..... പിന്നീട് ആലോചിക്കാൻ നിന്നില്ല.. ഞങ്ങൾ സ്റ്റെപ്പിലിരിക്കുകയായിരുന്നു, പരസ്പരം അറിയാനുള...
എരിയുന്ന ചൂട് വേനലിലും ഒരിളം കാറ്റായി നീ എന്നെ തഴുകിയിരുന്നു പിടയുമെൻ നെഞ്ചിനെരിച്ചിൽ നീ മാത്രം കണ്ടിരുന്നു നീ മാത്രം ഹൃദയം കണ്ണീരാൽ രക്തം വാർക്കുമ്പോൾ ഇത്തിരി സ്വാന്തനം ഏകിയത് ജനൽ പഴുതിലൂടെ വന്ന കാറ്റ് അത് നീയായിരുന്നോ ഇരുളലയുമോ എന്നുള്ളിൽ ഞാൻ ഭയപ്പെട്ടു എങ്കിലും പ്രതീക്ഷതൻ തൂവെളിച്ചം നീ എനിക്കേകി നീ ആരായിരുന്നു എനിക്ക് വെയിലിൽ തണലേകിയ പടുവൃക്ഷമോ അതോ കൈകൾ കുടയാക്കി മഴനനയാതെ കാത്ത അപരിചിതനോ ആരെന്നറിയില്ല നീ എൻറെ തണൽ നീ എൻറെ തണൽ
Comments
Post a Comment