എന്റെ അച്ഛൻ
"ഹലോ... ആ പറയ് അച്ഛേ "
" ചോറുണ്ടോ "
"ആഹ്, അവിടെ കഴിച്ചില്ലലോ? "
"ഇല്ല, പിന്നെന്താ? "
പിന്നെ മറുപടി ഇല്ലാതെ കുറച്ചു നിമിഷം
" ഞാൻ അമ്മേടെ കയ്യിൽ കൊടുക്കാട്ടോ "
" ആ ശരി "
ഇതാണ് ഹോസ്റ്റലിൽ നിൽക്കുന്ന ഞാനും എന്റെ അച്ഛനും തമ്മിലുള്ള സ്ഥിര സംഭാഷണം, അമ്മക് ഫോൺ കൊടുത്തു കഴിഞ്ഞാൽ പിന്നെ വെക്കാൻ തോന്നില്ല..
അമ്മ മറുപുറത് അച്ഛനോട് ചോയ്ക്കുന്നത് കേൾകാം.. 'പെട്ടെന്നു കഴിഞ്ഞല്ലോ '
ഇനി ഒരുപക്ഷെ ആദ്യ അമ്മ ഫോൺ എടുത്തു എന്നാൽ, സംസാരിച്ചു കഴിഞ്ഞു ഞാൻ പറയും
"എന്നാൽ ശരിയമ്മേ നാളെ വിളിക്കാം ഗുഡ് ന്യ്റ്റ് "
" ഞാൻ അച്ഛെടെ കയ്യിൽ കൊടുക്കാം "
എന്തോ ഒരു മടുപ്പോടു കൂടിയേ ഞാൻ "മ്മ് "
എന്ന് പറയുകയുള്ളൂ
അച്ഛ അച്ഛന്റെ എന്നത്തേയും പോലെ ചോയ്ക്കും, ഫോൺ വെക്കും ...
എല്ലാരും പറയും ആണ്പിള്ളേര്ക്ക് അമ്മയോട് ഇത്തിരി ഇഷ്ടം കൂടുതലാണ് എന്ന്, അതിനിപ്പോ അച്ഛനോട് ഇഷ്ടം കുറക്കണം എന്നില്ലാലോ : ഞാൻ എന്നോട് തന്നെ നൂറു വട്ടം ചോദിച്ചിട്ടുണ്ട്
എന്റെ കാര്യത്തിൽ അച്ഛനൊരുപാട് ആധി ഉണ്ടായിരുന്നു..
പത്താം ക്ലാസ്സിലെയും പ്ലസ് 2 വിലെയും ഫുൾ A+
പുള്ളിയെ സന്തോഷിപ്പിച്ച പോലെ വേറാരെയും സന്തോഷിപ്പിച്ചിട്ടുണ്ടാവില്ല...
അന്ന് ഓടിവന്നു കെട്ടിപിടിച്ചു ഒരുമ്മ, അമ്മ പോലും തന്നില്ലന്ന്,
ന്റെ കണ്ണ് അന്ന് നിറഞ്ഞത് റിസൾട്ടിന്റെ മഞ്ഞളിപ്പ് കൊണ്ടല്ല, ചുറ്റുമുള്ളവരുടെ ചിരി കണ്ടിട്ടായിരുന്നു...
ഞാൻ അമ്മയല്ലാതെ കെട്ടിപിടിച്ചു കരഞ്ഞിട്ടുണ്ടെങ്കിൽ അത് അച്ഛനെയാണ്,
അതും എന്റെ ഇരുപതാമത്തെ വയസിൽ
അച്ഛൻ എന്റെ പുറകെ ഓരോന്നു പറഞ്ഞു നടക്കുന്നത് എനിക്കിഷ്ടമല്ലർന്ന്,
അതിന്റ പേരിൽ ഞങ്ങൾ വഴക്കിടും
മിണ്ടാതെയാവും...
അങ്ങനെയുള്ള ദിവസം അമ്മ അടുത്ത് വരും, അല്ലെങ്കിൽ വിഷമിച്ചു കിടക്കുന്ന അമ്മയെ കെട്ടിപിടിച്ചു ഞാൻ കരയും..
അമ്മ പറയും" നിന്നെ എത്രമാത്രം നിന്റെ അച്ഛൻ സ്‌നേഹിക്കുന്നുണ്ടെന്ന് നിന്കരയില്ല, ഇത്രേം വയ്യാഞ്ഞിട്ടും അങ്ങേര് കഷ്ടപ്പെടുന്നത് മൊത്തം നിനക്ക് വേണ്ടിയല്ലേ "
എന്തോ എല്ലാം കേൾക്കുമ്പോൾ എന്റെ കണ്ണീരിനെ പിടിച്ചു നിർത്താൻ എനിക്കു കഴിയാറില്ല..
ഇന്നിതെഴുതുമ്പോളും ഞാൻ കരയുകയായിരുന്നു...
ഇത്രേം ഒക്കെയായിട്ടും ഞാൻ എന്താ അച്ഛേ ഇങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കത്തെ?
അറിയില്ല..
ഇതെഴുതുന്നതിനിടെക്ക് അച്ഛന്റെ കാൾ
" ആ കിടക്കാറായോ? "
"കുറച്ചു കഴിഞ്ഞു കിടക്കണം "
"പിന്നെന്താ, .............................................................................................. അമ്മേടേൽ കൊടുക്കാം "
അതെ ആ ഒരു മൗനത്തിലും ഒരുപാട് വർത്താനം ഉണ്ടായിരുന്നു, ആ മൗനത്തിനും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു...
ഇങ്ങള് ഇത് വായിക്കില്ല, ഞാൻ ഇങ്ങൾക്ക് ഇത് അയച്ചു തരുകേം ഇല്ല.. എന്നാലും എനിക്കിന്ന് എഴുതാൻ തോന്നി...
ഞാൻ ഒരുപക്ഷെ ഇങ്ങളോട് നേരിട്ട് പറയില്ലായിരിക്കാം...
ഈ സിനിമേല് ഒക്കെ കാണുന്ന പോലെ
ഐ ലൗ യൂ അച്ഛേ...
എനിക്കിത് പറയാൻ അറിയില്ല... അമ്മേ ഒന്ന് പറയ്..
Comments
Post a Comment