വാനവിതാനം



നിന്നോളം കുളിർമയേകുന്ന എന്തെങ്കിലും ഞാൻ കണ്ടിട്ടുണ്ടോ 
എന്ന് ചോദിച്ചാൽ സംശയമാണ്.. 
നിന്നോളം വിശാലമായതൊന്നുണ്ടോ എന്ന് ചോദിച്ചാൽ അതും സംശയമാണ്.. 
നിന്നോളം പെയ്തൊഴിഞ്ഞ കണ്ണുകൾ കണ്ടവരുണ്ടോ എന്ന് ചോദിച്ചാൽ ഏറെക്കുറെ ഇല്ലെന്ന് പറയാം.. 
നിന്നോളം സ്നേഹം പെയ്തിറക്കാൻ ഒരുപക്ഷേ ആർക്കും കഴിഞ്ഞു കാണില്ല.. 
നിന്നോളം ഇരുളും വെളിച്ചവും കണ്ടവർ വേറെ കാണില്ല.. 
നിന്നോളം നിന്റെ പര്യായമാകുവാൻ ആർക്കും കഴിഞ്ഞെന്നു വരില്ല.. 
ഇങ്ങനെയൊക്കെ ആണേലും കുറച്ചെങ്കിലും നിന്റെ പര്യായമാകുവാൻ ചിലർക്ക് കഴിയുന്നുണ്ട് കേട്ടോ... 
ചിലർക്ക് മാത്രം... !

                                                            
                                 

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ