ഓട്ടോർഷ പറ്റിക്കും പണി
പണിതീരാത്ത ഈ റോട്ടിൽ
ഓട്ടോർഷ പറ്റിക്കും പണി
പണികഴിഞ്ഞ് പോണ ആൾക്കാർടെ പണി
കുലുക്കികുലുക്കി ഓര്ടെ മുതുകിന്റെ പണി
കൊളം-കര അങ്ങനത്തെ റോഡ്
ഉരലിടി അങ്ങനത്തെ മുഴക്കം
കൂമ്പിനിടി അങ്ങനത്തെ കടച്ചിൽ
കേറിയോര് കേറിയോര്
പണ്ടാരടങ്ങട്ടേന്ന് പ്രാകി -
ആരെ പ്രാകി? -
ഡ്രൈവറെ പ്രാകി
റോഡിനെ പ്രാകി
റോഡ് പണിതീർക്കാത്ത രാജാവിനെ പ്രാകി
ഇരുന്നിട്ടിരുന്നിട്ട് അടപ്പുതെറിച്ച് കടയുന്ന
സ്വന്തം ഇടുപ്പിനെ പ്രാകി
ഏൽക്കണ്ടോർക്കേൽക്കട്ടെ
സത്യമുള്ള പ്രാക്കേ ഫലിക്കൂ,
ഡ്രൈവർ ചിരിക്കാതെചിരിച്ച്
പ്രാക്യോരെക്കെ പ്രാകി.
Usharayikkn🔥🔥🔥
ReplyDeleteushaar ushaar
ReplyDeletePoli sanam
ReplyDelete