നീ എന്ന കാതൽ



അതെ പറയാൻ ഒരു പാടുണ്ട് ... നാളുകൾക്ക് ഒരുപാട് വിരാമം കൊടുത്തുകൊണ്ടുള്ള ആ കാത്തിരിപ്പിൻ്റെ അവസാനം,ഒരു പുതിയ തിരിച്ചുവരവ്. അപ്രതീക്ഷിതമായി സംഭവിച്ചുപോയ പല യാഥാർത്ഥ്യങ്ങൾക്കും മുന്നിൽ സ്തംഭിച്ചുപോയ നിമിഷങ്ങളിലൂടെയാണ് ഞാൻ എന്ന വ്യക്തിയുടെ സഞ്ചാരം... തിരിച്ചറിവുകൾ യാഥാർത്ഥ്യങ്ങളായി മാറിയതുകൊണ്ടാവാം ഇന്നെൻ്റെ ജീവിതം ആ തിരിച്ചറിവുകളിലൂടെയാണ് എന്നെ ഞാനാക്കുന്നത്. 
പല തീരുമാനങ്ങളും നല്ലതായിരുന്നു എന്ന് മനസ്സിലാക്കി തരുന്ന ആ തിരിച്ചറിവിലേക്ക് എന്നെ എത്തിക്കുന്നതിനു വേണ്ടിയാവാം ഒരു പക്ഷെ, വിധി നിന്നിലേക്ക് എന്നെ കൊണ്ടെത്തിച്ചത് ... ഞാൻ ഓർക്കുന്നു ! ആ സ്വരമാധുര്യം... ഒരുപക്ഷെ ഓർക്കാൻ വേണ്ടിയാവാം നീ എന്ന കാതൽ എന്നെ പുനർജ്ജനിപ്പിക്കുന്നത്. തീരുമാനങ്ങളെല്ലാം ശരിയാണെന്ന നിശ്ചയ ബോധ്യം എന്നെ നിന്നിലേക്ക്‌ കൂടുതലായി അടുപ്പിക്കുന്നു ... കാലചക്രത്തിൻ്റെ മുന്നോട്ടുള്ള സഞ്ചാരം പോലെ നിന്നോടുള്ള എൻ സ്നേഹം നിലക്കാതെ തുടരുന്നു. നീ എന്ന എന്നെ ഞാൻ എന്ന സാഗരമാക്കുന്ന സ്നേഹത്തിനു മുൻപിൽ അടിതെറ്റിപോകുന്നു.മനസ്സിനേറ്റ മുറിവുകൾ ഉണക്കാൻ, അതിനൊരു പുനർജന്മം കൊടുക്കാൻ ദൈവം എന്നെ നിൻ്റെതാക്കി മാറ്റി;നമ്മെ ഒന്നിപ്പിച്ചു... തൂലിക തുമ്പിൽ നിന്നും ഉതിരുരുന്ന അതികഠിനമാം അസ്ത്രങ്ങൾ പോലുള്ള വാക്കുകൾ ചെന്നെത്തിയത് ആ ഹൃദയത്തിലായിരുന്നു.കാലത്തിനു പോലും അവസാനിപ്പിക്കാനാവാത്ത ആ ഹൃദയങ്ങൾക്കു മുൻപിൽ പ്രണയദേവതയ്ക്ക് എങ്ങനെ വിലക്കേർപ്പെടുത്താൻ കഴിയും? ഇല്ല... കഴിയില്ല. ജ്വലിക്കുന്ന സൂര്യനെ സാക്ഷി നിർത്തി പറയണം നീ എൻ്റേതാണ് ... അതെ എന്നിലെ ജീവൻ്റെ തുടിപ്പിനവസാനം വരെ പറയണം നീ എൻ്റേതു മാത്രമാണെന്ന്..

Comments

Post a Comment

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ