നിഹാന
ശല്യപ്പെടുത്താൻ ഒരാൾ മാത്രം എത്തുന്ന അവന്റെ കല്ലറയിൽ നിന്നും അവൻ "മനു"
എഴുതി തുടങ്ങി,
പരിഭവങ്ങളുടെ തീവണ്ടിയുമായി എത്തുന്ന അവന്റെ നിഹാനയെ കുറിച്ച്.
കാലം ഓർമ്മകളൊടും ഓർമ്മകൾ ഹൃദയത്തോടും ചോദിക്കുന്ന ആ പഴയ ചോദ്യം ഇന്നും പ്രസക്തമാണ്
"നീ എന്നെ സ്നേഹിച്ചിരുന്നോ..?"
മരണത്തിന്റെ മാത്രം മണമുള്ള സെമിത്തേരിയിലെ കാറ്റിൽ അവളുടെ മുടിയിഴകൾ പാറുന്നുണ്ട്, കണ്ണുകൾ കലങ്ങി ചുവപ്പിനോടടുക്കുന്നു
ഇടറിയ ശബ്ദത്തിൽ
ഇല്ലേ...?
ഉണ്ടോ...?
അറിയില്ല....
പിന്നെന്തിന്
'നീ എന്നും വരുന്നു'
ഓർമ്മകൾ മാത്രം തിരികെ നൽകാനാവുന്ന എന്റെ ശവക്കല്ലറയിൽ.
(മനോഹരമായ മൗനം)
എനിക്ക് കേൾക്കാനാകുമായിരുന്ന നിമിഷം നീ പറയാതിരുന്ന
"നിന്റെ പ്രണയത്തെ ഓർത്തോ...?"
(വരണ്ട ചുണ്ടുകളിലെ മറുപടി..)
അറിയില്ല...
അതിനെ പ്രണയമെന്ന് വിളിക്കാമോ...?
എപ്പോഴോ കയറിവന്ന എന്റെ ജീവിതത്തിൽ "മനു നിനക്ക് ഇടമുണ്ടായിരുന്നോ എന്നുപോലും എനിക്കറിയില്ല"
(അവൾ കേൾക്കാതെ മനു ചിരിച്ചു)
ശരിയാണ്
നിന്റെ ആഗ്രഹങ്ങൾ നിന്റെ കൂടെയുള്ളപ്പോൾ നിന്റെ നിഴലിനെ പോലും ഞാൻ അറിയിച്ചില്ല
എന്ത്...?
"എന്റെ പ്രണയം"
നിന്റെ ഒറ്റപ്പെടലിലും എങ്ങിനെയൊ എത്തപ്പെട്ടതാണ് ഞാൻ
ഇനിയപ്പോഴും ശല്യം ആകാതിരിക്കാൻ ശ്രമിച്ചിട്ടുമുണ്ട്.
നിഹാന കരഞ്ഞുകൊണ്ടു പറഞ്ഞു ...
"എന്റെ ശരീരം" മാത്രമായി ഞാനെങ്ങനെ നിനക്ക് തരും എന്റെ മനസ്സിനെ എനിക്ക് തിരികെ കിട്ടിയില്ല.....!
വി എച്ച് വിജീഷ്
ഇരിങ്ങാലക്കുട
😍
ReplyDelete