ക്വാറന്റൈൻ
നിനച്ചിടല്ലെ നീ ഇന്നേകനാണെന്ന്
നാല് ഭിത്തികളിക്കിടയിലായി..
നേരം പോയിടുമിന്ന് നിൻ -
നല്ല നാളുകൾക്കായി..
നേർന്നിടാം ഒരു നല്ല നാളേക്ക്
നിൻ ചലനമിന്നേകാന്തമായി...
നോക്കിടുക ദൂരെ കണ്ടിടണ്ട അരികിലായി
പോയിടാം അവരിലേക്ക് ഇരുട്ടിന്റെ മറയില്ലാതെ...
നിൽക്കുക നീ ഇവിടമിൽ കൂട്ടിനില്ലാതെ
കരുതലായി കടമയായി നാളയുടെ കാവലായി..
പോയിടേണ്ട നീ മരണ വാഹകനായി
പൊലിഞ്ഞിടും ജീവനുകൾ മഹാമാരിയിൽ
നാലു കണ്ണുകൾ നേർക്കു നോട്ടമില്ലെങ്കിലും
ചുണ്ടുകൾ ചലിപ്പിക്കാനാരുമില്ല ..
അകതാരിലെ പ്രയാസമറിയിക്കാൻ
മൊഴികൾക്കുമില്ല പ്രസകതിയിന്ന്..
ഇരുളിലല്ല നീ ഇന്ന് വെട്ടമായിടുന്നു
ഇനിയുള്ള ജീവിതങ്ങൾക്കായി..
നിന്നിടുക ഇന്നു നീ ഈ കൂട്ടിൽ
പതിച്ചിടുക മനസ്സിൽ അല്ലലില്ലാതെ
നീയുമൊരു കരുണയുടെ കാവാലായിടുന്നു...
തുറങ്കിലല്ലാ ഏകാന്തതയുടെ കൊടുമുടിയിലുമല്ല
മഹാമാരി താണ്ഡവമാടുമീ ഭൂമിയിൽ
തകർക്കണം നീ ഇന്നീ ചങ്ങല
കരളുറപ്പോടെ...!!
😍😍😍
ReplyDelete