ഗെയിം ഓഫ് ഗോഡ്



അകലുവാനായി
മറക്കുവാനായി  ..
മറക്കുവാൻ -
കഴിയാത്തവണ്ണം....
ഓർക്കുമ്പോളോരു -
നീറ്റലായി  പിന്നൊരു -
പുഞ്ചിരിയായി ...
എന്തിനു പണിതു നാം 
ഈ സാഗരം... !

പൂവിൻ തേനൂറി -
പൂമ്പാറ്റ പറന്നകന്നാലും ! 
സുഗന്ധം പരത്തി 
പുഞ്ചിരിതൂകും പുഷ്പം ..
ഏറെ വൈകാതെ
വാടിക്കൊഴിയില്ലെയൊ ?

ഒരുപക്ഷേ കാണുവാൻ
കൊതിച്ചിരിക്കാം .... !
ഒരുപക്ഷേ തേടി -
എത്തിയിരിക്കാം ... !
ഒരുപക്ഷെ എത്രയോ -
മുന്നേ ചിലന്തിവലയിൽ
പിടഞ്ഞെരിഞ്ഞിരിക്കാം... !


                  

Comments

Post a Comment

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ