തെളിനീർ
അന്നൊരു മഴയായിരുന്നു...
പതിവില്ലാത്ത ഉത്സാഹത്തിൽ ചെണ്ട മേളങ്ങളില്ലാതെ അത് തിമർത്തു.
വരന്റെ ഗൃഹത്തോളം ആനയിക്കപ്പെട്ടവർ അൽപ്പം സങ്കോചിതരായി, ഗൃഹ വാസികൾ നിസ്സഹായതയിലും.
വെള്ളം നിറഞ്ഞ ഊൺമേശകൾ രുചിക്കാനാവാതെ ഒഴുകി...
ഇടതടവില്ലാതെ വന്നുപോയവരെ ഫോട്ടോയിൽ പകർത്തി
ഹൃദയത്തിൽ സൂക്ഷിച്ചു...
നിറം മങ്ങിയോ എന്നോർത്ത് ഇടക്ക് ഞാൻ കണ്ണീരിനാൽ തുടച് വെക്കാറുണ്ട്...
വർഷം ഒന്ന് തികയുമ്പോൾ 'നാശം' വീണ്ടും വന്നു...
തിരിച്ചു പോകുമ്പോൾ അത് പറയുന്നുണ്ടായിരുന്നു
അന്ന് തെളിച്ച പനിനീർ എന്റെ സ്നേഹമായിരുന്നു...
ഹൃദയം കൊണ്ടിനിയും അനുഗ്രഹിക്കാൻ
പനിനീർ പൂക്കളായ് ഞാൻ വരും.
Comments
Post a Comment