കള്ളിമുൾ ചെടി പൂക്കുന്നു



ഭാഗം 1

എനിക്കേറ്റവും പ്രിയപ്പെട്ട നിനക്ക്, 
          പ്രിയേ.... !! അറിയില്ല എന്താണെനിക്ക് സംഭവിച്ചതെന്ന്. പാതി മരിച്ച ജീവനിൽ പുതിയ നാമ്പുകൾ തളിർക്കുന്നു. നിന്നോർമകളുടെ ഓരം ചാരി എന്റെ ചിന്തകൾക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു. ഓർമകളുടെ തിരയിളക്കം എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. ഇതടക്കം 17ആം തവണയാണ് ഞാൻ എഴുതി തുടങ്ങുന്നത്. അടക്കി നിർത്താനാവാത്ത വിധം അക്ഷരങ്ങൾ കലഹം കൂട്ടുകയാണ്. എന്റെ ഭാഷയും ആശയവും വർത്തമാനങ്ങളും എല്ലാം അക്ഷരങ്ങളാണെന്ന് നിനക്കറിയാമല്ലോ... 
           വിധി എന്ന വേട്ടക്കാരൻ ഞാൻ നൽകേണ്ടി വന്ന ഇരയാണ് നീ. നീ പെയ്തത്രയും ഒരു വേനലിനും ഇനിയും ഉണക്കാനായിട്ടില്ല. നീ പോയതിൽ പിന്നെ ഒരു വസന്തവും എന്നെ അത്ഭുഭപ്പെടുത്തിയില്ല. ഒരു മഴയും ഞാൻ നനഞ്ഞിട്ടില്ല. ഹൃദയം ഒറ്റപ്പെട്ടു പോവുമ്പോൾ നാം വല്ലാണ്ട് ഒറ്റപ്പെട്ടു പോകും പ്രിയേ... 
          [ എഴുതിയ കടലാസ് അയാൾ നാലായി കീറുന്നു. ഇരുന്നിരുന്ന ചാരുകസേരയിലേക്ക് ചാരിയിരുന്നയാൾ ഒരു നീണ്ട നെടുവീർപ്പെടുക്കുന്നു.വീണ്ടും ചിന്തകളിലേക്ക് ]. 

         ഞാൻ എന്തൊരു വിഡ്ഢിയാണ്, ക്രൂരനാണ്, ദ്രോഹിയാണ്. കാലം മായ്ച്ചു കളഞ്ഞ ഒരുപാട് ഓർമ്മകളെ ചികഞ്ഞെടുത്തു വീണ്ടും കോലം കെട്ടിക്കുന്നു. പോരാത്തതിന് പൊറുക്കാനാവാത്ത തെറ്റും.  ഇത് കീറിക്കളഞ്ഞ ശേഷമാണ് ഞാനിത് കുറിക്കുന്നത്. ഓർമകൾ വല്ലാതെ വേട്ടയാടുകയാണ് എന്നെ. വേണ്ടാ വേണ്ടാ എന്ന് പലകുറി മനസ്സ് പറഞ്ഞിട്ടും കഴിയുന്നില്ല. ഒരുപക്ഷെ ഇത്രയെങ്കിലും ഞാൻ  ചെയ്തില്ലെങ്കിൽ ഞാൻ തകർന്ന് പോവും. മരിച്ചു പോകും. 
              എനിക്കറിയില്ല ഏത് രീതിയിലാണ് നീ ഇത് എടുക്കുക എന്നത്. ഒരുപക്ഷെ കുഴിച്ചു മൂടിയ ഒരു അധ്യായമാണെങ്കിൽ വീണ്ടും തുരന്നെടുക്കാൻ ശ്രമിക്കരുത്. പിച്ചിച്ചീന്തുക. വലിച്ചെറിയുക. കത്തിച്ചു കളഞ്ഞേക്കുക. ഒരിക്കലും ഓർമകളെ കൊണ്ട് മുറിവേല്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ആളിക്കത്തുന്ന തീ ക്കൊരേ ചെറിയ ശമനം എന്നോളം.. അത്രമാത്രം. ഒരുപക്ഷെ നിനക്കിത് ലഭിച്ചില്ലെങ്കിൽ.. !! കിട്ടിയാൽ തന്നെ വായിക്കുമോ..? വായിച്ചില്ലെങ്കിൽ...? മറുപടി ഉണ്ടാകുമോ..?? എന്തായിരിക്കും ചിന്തിക്കുക..? അതോ ഞാൻ ഒരുപാട് വരച്ചു വെച്ച അക്ഷരങ്ങളെ പോലെ , മഷി ചലിക്കാനാവാതെ, വെളിച്ചം കാണാതെ അസ്തമിച്ചു പോകുമോ... അറിയില്ല എനിക്കൊന്നുമറിയില്ല. ആകെ ഒരു മരവിപ്പാണ്. ഒന്നറിയാം.. ഒരുപാട് കാലങ്ങൾക്ക് ശേഷം ഞാനിന്ന് ജീവിക്കുന്നു കരളുവെന്ത്‌ കവിളിൽ ഒലിക്കുന്നു. മനസ്സ് നിറഞ്ഞു ചിരിക്കുന്നു. 
                  
                          

Comments


  1. 👍Nice starting dear... Goahead... Wating😍

    ReplyDelete
  2. അടിപൊളി മാൻ....

    കാലം മായിച്ചു കളഞ്ഞ ഓർമകളെ
    ചികഞ്ഞെടുത്ത് സ്വയം വേദനിക്കുക എന്നത് മനസ്സിന്റെ ഒരു ഹോബിയാണ്... തിരുത്താൻ പറ്റാത്ത ഒരു ഹോബി

    -SFK

    ReplyDelete

Post a Comment

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ