ജനനി


നിന്നുടെ ഉദരത്തിൽ ഞാൻ കേട്ടിരുന്ന 
നിന്നുടലിന്റെ നിലയ്ക്കാത്ത സ്പന്ദനം 
നിന്നെ മറ്റൊരാൾ ആക്കാനായിരുന്നെന്നോ. . . 

നിന്നുടെ ഗർഭപാത്രത്തിനുള്ളിൽ  ഞാനനുഭവിച്ച ഇളം ചൂടും,  നേർത്ത ഇരുട്ടും 
സ്ത്രീയിൽ നിന്ന് അമ്മയിലേക്കുള്ള കാത്തിരിപ്പിന്റെ നാളുകളായിരുന്നെന്നോ.. 

നിന്നുടലും അസ്ഥിയും നുറുങ്ങുന്ന വേദനയിലും എന്റെ കുഞ്ഞു സുഖമായിരിക്കുന്നോ എന്ന് വേവലാതിപ്പെട്ട നിന്നെ അമ്മയെന്നല്ലാതെ മറ്റെന്തു വിളിക്കും..  ദൈവമെന്നോ.. 

Comments

Popular posts from this blog

ചിതറാത്ത കണ്ണാടികൾ

ഇവിടെ തുടങ്ങുന്നു

എന്റെ തോന്നലോ