അപൂർണ്ണത
തലതിരിഞ്ഞ ഓർമകളുടെ വാല്മീകത്തിലാണിന്നു ഞാൻ-
പ്രണയം വിരഹത്തോട് ചേരുമ്പോൾ പൂർണമാകുമോ..?
നുണയാണ്.....
അവിടെ ഒരു പുനർജ്ജന്മമാണ്
ദേഹി വിട്ടൊഴിഞ്ഞ ദേഹത്തിന്റെ.
എങ്കിലും എന്റെ പ്രണയം ഞാൻ നിലനിർത്തുന്നു.
എന്നെങ്കിലും പ്രണയത്തിന്റെ റാന്തൽ ഉയർത്തി എന്റെ ഇടനാഴികളിൽ നീ കടന്നെത്തുന്നതും കാത്ത്
എന്റെ പ്രണയത്തിനു ആകാശത്തിന്റ നീലിമയായിരുന്നു, കടലിന്റെ അഗാദതയായിരുന്നു...
വര്ണവിസ്മയങ്ങളുടെ വൈവിധ്യം ഒളുപ്പിച്ച പവിഴപ്പുറ്റുകൾ പോലെ മോഹിപ്പിക്കുന്നതായിരുന്നു
ഇന്ന് ഞാൻ കുടിച്ചിറക്കുന്ന കയ്പ്പ്നീർ നാളെയെനിക്കമൃതാകും
പാതി കത്തിതീർന്ന വിളക്കുപോൽ ഞാൻ...
കരിന്തിരി മണം പറന്നുകൊണ്ടൊരു സായാഹ്നത്തിൽ
ഞാൻ കുറിക്കട്ടേ വിരഹം വേദനയാണ്
നിന്നോട് ചേരുമ്പോൾ മാത്രം പൂർണമാകുന്ന
പ്രണയവും കൊണ്ട് ഞാൻ കാത്തിരിക്കുന്നു
Comments
Post a Comment