ഉറുമ്പുകൾ
പതിവില്ലാതെ എന്റെ മുറിയിലെന്താ ഉറുമ്പ് വരുന്നത് ! എഴുന്നേറ്റ് ഓടേണ്ടി വരോ... അല്ലെങ്കി വേണ്ട .. ഇവിടെ കിടക്കാം കടിക്കുമ്പോ നോകാം..
പതിവില്ലാതെ എന്തൊക്കെയോ നടക്കുന്നുണ്ട്..
എന്തോ പുറത്ത് ആളുകൾ കൂടി നിന്ന് അടക്കം പറയുന്നുണ്ടല്ലോ... പോയി നോക്കാനും ഒരു മൂഡില്ല ...
എന്നാലും ഇങ്ങനെ കുറേ നേരം കിടന്നും ശീലമില്ലാത്തതാണ്.. എന്തോ പുതിയ ഒരു സുഖമുണ്ട് കിടക്കുമ്പോൾ.... പുറത്താരോക്കെയോ വരുന്നുണ്ടല്ലോ.. ആരായിരിക്കും ആരെങ്കിലുമൊക്കെ ആവട്ടെ ... എന്നെ കാണാൻ ഉള്ളവരാണെങ്കിൽ ഇവിടെ വന്നോളും.. വന്നാൽ തന്നെ അറിയാത്ത പോലെ കിടക്കാം... കുറച്ച് മുമ്പ് എന്നെ കുറ്റം പറഞ്ഞു നടന്നവരാ... തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവർ ... ഇവരൊക്കെ എന്തിനാണാവോ ഈ നേരത്ത് വന്നിരിക്കുന്നെ... കുടുംബങ്ങൾ എല്ലാരുമുണ്ടല്ലോ... ഇവർക്കൊന്നും എന്നെ ഒന്ന് വിളിച്ചൂടെ .. വിളികേൾകാൻ കൊതിയാവുന്നു .. എല്ലാരും തലയും താഴ്ത്തി പോവ്വാ... എന്ത് മനുഷ്യരാണ്... തോളിൽ തൂങ്ങി നടന്നവർ പോലും ഒന്ന് വിളിക്കുന്നില്ല.. പേര് പോലും പറയുന്നില്ല.. സുഖമാണോ എന്നെങ്കിലും ചോദിച്ചൂടെ... വിളിച്ചുണർത്താൻ ഉമ്മയും വന്നില്ല... എന്റെ പുറത്തേതോ ഒരു ഉറുമ്പ് ശക്തിയായി കടിക്കുന്നുണ്ട് ഒന്ന് ചൊറിയാൻ പോലും തോന്നുന്നില്ലല്ലോ... പതിവില്ലാത്ത ഒരു മടി കൂടിയിരിക്കുന്നു... എന്റെ ഫോൺ പോലും റിങ് ചെയ്യുന്നില്ലല്ലോ... എന്താ ആരും വിളിക്കാതെ... എന്തെങ്കിലുമാവട്ടെ.. ഈ കിടപ്പിന് പ്രത്യേക സുഖമുണ്ട്.. എന്റെ കാലിൽ ഉറുമ്പ് കടിക്കുന്നുണ്ട് ആരെങ്കിലും ഒന്ന് തട്ടി തന്നിരുന്നെങ്കിൽ.. അകതെന്തോ സംഭവിച്ചിട്ടുണ്ട് കരച്ചിലൊക്കെ കേൾക്കുന്നു... എന്താണാവോ ആവശ്യമുണ്ടെങ്കിൽ വിളിച്ചോളും..
എന്നെ കട്ടിലോടെ എടുത്ത് കൊണ്ടുപോവാനാണെന്നു തോനുന്നു കുറച്ച് പേര് വരുന്നു .. അനങ്ങാതെ കിടക്കാം പുതിയ കട്ടിൽ കൊള്ളാം ഇരുമ്പിന്റെയാണല്ലോ... bed കൂടെ ഇട്ടിരുന്നെങ്കിൽ സുഖായിരുന്നു ,
ആദ്യായിട്ടാണ് എന്റെ നാട്ടിലൂടെ ഒരു മഞ്ചൽ യാത്ര ആഹാ .. എന്ത് മനോഹരമായ സ്ഥലങ്ങളാണിവിടെയൊക്കെ.. ഇതെന്താ ഇവരൊക്കെ പള്ളിയിലേക്ക് ?..! ആ ! നിസ്കരിക്കാനാവും .. എനിക്കെന്തോ വയ്യ ഞാൻ എഴുനേൽക്കുന്നില്ല... ഇനി എങ്ങൊണ്ടായിരിക്കും.. പള്ളിക്കാട്ടിലൂടെ ഉള്ള ഊടുവഴിയിലൂടെ അടുത്ത റോഡിൽ എത്താനാവും...
ഏഹ് ഇതെന്താ കുഴിയോ എന്നെ എന്തിനാ കുഴിയിൽ വെക്കുന്നെ ?... എല്ലാവരും അറിയുന്നവരല്ലേ .. എന്നെ ഒന്നും ചെയ്യുലായിരിക്കും .... എന്തെങ്കിലുമൊക്കെ ചെയ്യട്ടെ .. ഞാനെന്റെ കിടപ്പ് വിടുന്നില്ല... മണ്ണിട്ട് മൂടുകയാണല്ലോ... എന്തിനാണാവോ.. ഉറക്കെ കരഞ്ഞു നോക്കിയാലോ... കരഞ്ഞിട്ടിപ്പോ എന്താ ല്ലേ... ഇതുവരെ ആരും വിളിച്ചില്ല... ഇനി ഞാൻ വിളിച്ചാൽ അവര് കേട്ടാലും തിരിഞ്ഞു നോകേം ഇല്ല... മണ്ണൊക്കെ വന്ന് നിറഞ്ഞപ്പോ ഇവിടെ ആകെ ഇരുട്ടായല്ലോ... നേരത്തേ വന്ന ഉറുമ്പുകളൊക്കെ വന്നിട്ടുണ്ട്... വരട്ടെ... എന്നെ തിന്നട്ടെ .. എന്നെ ആർക്കും വേണ്ടാതായില്ലേ.. ഇനി എനിക്ക് മാത്രമായി ഞാനെന്തിനാ.... ഉറുമ്പുകളെടുത്തോട്ടെ ...
Comments
Post a Comment