പടിയിറക്കം
ഒറ്റയായ് സഞ്ചരിച്ച
നാളുകളിൽ കണ്ടിരുന്ന
കാഴ്ച്ചകൾക്കും
അനുഭവിച്ചറിഞ്ഞ
കാറ്റിനോടുമെനിക്ക്
സ്വാതന്ത്ര്യമേറേയായിരുന്നു.
സാഹചര്യങ്ങളാൽ
വന്നുചേർന്ന ബന്ധങ്ങൾ
ആഗ്രഹങ്ങളും
സ്വപ്നങ്ങളുമായി
മലനിരകളേറെ താണ്ടി..
കാണാത്ത കാഴ്ച്ചകളും
അറിയാത്ത നൊമ്പരങ്ങളും
അനുഭവിക്കാത്ത
സന്തോഷങ്ങളും
കൈകോർത്ത് കാട്ടിതന്ന്
എവിടേക്കോ
പോയ് മറഞ്ഞു.
ഇന്ന് മലമുകളിൽ
ഞാനേകനാണ്.
തിരികെ ഒറ്റയാനായി
ചുവടുവെക്കുമ്പോൾ
കാണുന്ന കാഴ്ച്ചകളോടും
അനുഭവിക്കുന്ന
കാറ്റിനോടുമെനിക്ക്
സ്വാതന്ത്ര്യം
നഷ്ടമായിരിക്കുന്നു..
👌👌👌👌
ReplyDelete